SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

വോട്ടിൽ കണ്ണിട്ട് ആനുകൂല്യപെരുമഴ

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആനുകൂല്യങ്ങളുടെ പെരുമഴയുമായി കോർപ്പറേഷൻ ബഡ്ജറ്റ്. ആറ് മാസത്തെ വാടക ഒഴിവാക്കൽ, വെള്ളക്കരം സബ്‌സിഡി, പതിനായിരം സൗജന്യ കുടിവെള്ള കണക്ഷൻ, 7,500 പേർക്ക് സോളാർ സബ്‌സിഡി, നിർദ്ധനരായ എല്ലാവർക്കും സൗജന്യ ഡയാലിസിസ് തുടങ്ങി ഒട്ടനവധി പ്രഖ്യാപനങ്ങളാണ് ഡെപ്യൂട്ടി മേയർ എം.എൽ.റോസി അവതരിപ്പിച്ചത്. അതേസമയം കഴിഞ്ഞ ബഡ്ജറ്റിലെ നിരവധി പദ്ധതികളുടെ ആവർത്തനവുമുണ്ട്. കോർപ്പറേഷൻ പരിധിയിൽ ഭൂമി ഇല്ലാത്തവർക്ക് ഭൂമിയും രണ്ട് സെന്റ് ഭൂമിയെങ്കിലും ഉള്ളവർക്ക് വീട് നിർമ്മിക്കുന്നതിന് 25 കോടി മാറ്റിവയ്ക്കുന്ന പ്രഖ്യാപനവുമുണ്ട്. വൈദ്യുതി ബഡ്ജറ്റും ഇതോടൊപ്പം അവതരിപ്പിച്ചു. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

സൗജന്യങ്ങൾക്ക് കോടികൾ

കോർപ്പറേഷൻ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്ത ഏകദേശം 2,400 പേരുടെ ആറ് മാസത്തെ വാടക സിൽവർ ജൂബിലി വർഷത്തിന്റെ ഭാഗമായി ഒഴിവാക്കും. അഞ്ച് ശതമാനം വെള്ളക്കരം സബ് സിഡി നൽകും. 7,500 പേർക്ക് സോളാർ സബ് സിഡി നൽകും. നിർദ്ധനരായ എല്ലാ ഡയാലിസിസ് രോഗികൾക്കും സൗജന്യ ഡയാലിസിസ് നൽകും.

തിരക്ക് ഒഴിവാക്കാൻ വാക്കലേറ്റർ

ദിവാൻജി മൂല, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി വെളിയന്നൂർ വരെ ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും മറ്റും നടപ്പാക്കിയിട്ടുള്ള എലിവേറ്റഡ് വാക്കലേറ്റർ നടപ്പാക്കാനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പഠനത്തിനായി 15 കോടി രൂപ വകയിരുത്തി.

ബ​ഡ്ജ​റ്റ് ​കീ​റി​യെ​റി​ഞ്ഞ് ​കോ​ൺ​ഗ്ര​സ്

തൃ​ശൂ​ർ​:​ ​കോ​ർ​പ​റേ​ഷ​ന്റെ​ ​നി​കു​തി​ ​വേ​ട്ട​യ്‌​ക്കെ​തി​രെ​യും​ ​ആ​ശാ​ ​വ​ർ​ക്ക​ർ​മാ​ർ​ക്ക് 4000​ ​രൂ​പ​ ​അ​ധി​കം​ ​അ​നു​വ​ദി​ക്കു​ക​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ബ​ഡ്ജ​റ്റ് ​കോ​പ്പി​ ​കീ​റി​യെ​റി​ഞ്ഞ് ​രാ​പ്പ​ക​ൽ​ ​സ​മ​ര​വു​മാ​യി​ ​കോ​ൺ​ഗ്ര​സ്. പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ജ​ൻ​ ​പ​ല്ല​ൻ​ 2015​ ​മു​ത​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​നി​കു​തി​ ​കൊ​ള്ള​ ​ന​ട​ത്തു​ക​യാ​ണെ​ന്ന് ​ആ​രോ​പി​ച്ച് ​സ​മ​രം​ ​പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ല​കാ​ർ​ഡു​ക​ളു​മാ​യി​ ​ന​ടു​ത്ത​ള​ത്തി​ൽ​ ​ഇ​റ​ങ്ങി​ ​പ്ര​തി​ഷേ​ധി​ച്ച് ​കൗ​ൺ​സി​ൽ​ ​ഹാ​ളി​ൽ​ ​കു​ത്തി​യി​രു​ന്നു.​ ​ജോ​ൺ​ ​ഡാ​നി​യേ​ൽ,​ ​കെ.​ ​രാ​മ​നാ​ഥ​ൻ,​ ​മു​കേ​ഷ് ​കൂ​ള​പ​റ​മ്പി​ൽ,​ ​ജ​യ​പ്ര​കാ​ശ് ​പൂ​വ​ത്തി​ങ്ക​ൽ,​ ​സി​ന്ധു​ ​ആ​ന്റോ​ ​ചാ​ക്കോ​ള,​ ​ഇ.​വി.​സു​നി​ൽ​ ​രാ​ജ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

  • ഭൂമിക്കും വീടിനും 25 കോടി
  • റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് 75 ലക്ഷം (ഓരോ ഡിവിഷനും)
  • ബി.എം.ബി.സി റോഡുകൾ 20 കോടി
  • ഇക്കോ ടൂറിസം 5 കോടി,
  • ലൈറ്റ് ഫോർ ലൈഫ് 10 കോടി
  • ടാഗോർ സെന്റിനറി ഹാൾ 10 കോടി
  • ചെമ്പൂക്കാവ് ഷോപ്പിംഗ് കോംപ്ലക്‌സ് 50 ലക്ഷം
  • ഒല്ലൂർ ജംഗ്ഷൻ വികസനം 10 കോടി
  • ഐ.എം.വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് പൂർത്തീകരണം 5 കോടി
  • എം.ജി റോഡ് വികസനം 10 കോടി
  • ശക്തൻ നഗർ വികസനം 12 കോടി,
  • ജംഗ്ഷൻ വികസനം 1 കോടി
  • ആധുനിക അറവുശാല 15 കോടി,
  • സീവേജ് പ്ലാന്റ് 60 കോടി
  • ജനറൽ ആശുപത്രിക്ക് 7 കോടി
  • വിദ്യാഭ്യാസം, കായിക മേഖല 22 കോടി
  • ലേണിംഗ് സിറ്റി 15 കോടി
  • പൂരം 1 കോടി
  • ലഹരി വിരുദ്ധ ക്യാമ്പയിൻ 50 ലക്ഷം
  • പുലിക്കളി 50 ലക്ഷം
  • വനിതാ വികസനം 12.55 കോടി
  • പട്ടികജാതി ക്ഷേമം 15 കോടി
  • ആരോഗ്യം 30 കോടി
  • മാലിന്യ സംസ്‌കരണം 100 കോടി

  • ആകെ വരവ് 1215.70 കോടി വരവ്
  • ചിലവ് 1197.11 കോടി ചെലവ്
  • നീക്കിയിരിപ്പ് 18.59 കോടി

തപ്പടിച്ച് ഭരണപക്ഷം

ജനപ്രിയ പ്രഖ്യാപനങ്ങൾക്കിടെ തപ്പടിച്ച് അഹ്‌ളാദം പങ്കിട്ട് ഭരണപക്ഷം. വനിതാ കൗൺസിലർമാർ യൂണിഫോമിലാണ് ബഡ്ജറ്റവതരണ ദിനത്തിൽ കൗൺസിലിലെത്തിയത്.

കഴിഞ്ഞ കുറെ വർഷമായി സ്ഥിരമായി എഴുതി ചേർക്കുന്ന പദ്ധതികളുടെ തനിയാവർത്തനവും ജനങ്ങളെ കബളിപ്പിക്കാനായുള്ള ബഡായി പറയലുമാണ്.

വിനോദ് പൊള്ളാഞ്ചേരി.

2023 -24 ൽ 458 കോടി ആകെ വരവ് രേഖ പ്രകാരം പ്രഖ്യാപിച്ച് 2025 ആയപ്പോഴേക്കും, 1215 കോടി എങ്ങനെ കണ്ടെത്തിയെന്ന് വ്യക്തമാക്കണം. ധനസ്ഥിതിയെ കുറിച്ച് ഡവളപത്രം ഇറക്കണം

രാജൻ പല്ലൻ
പ്രതിപക്ഷ നേതാവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL