തൃശൂർ: പാറളം കർഷക നഗറിൽ ബ്ലിങ്ങർ ലൈറ്റും കോൺവെക്സ് മിററും സ്ഥാപിച്ചു. പള്ളിപ്പുറം സംഘകല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷയുടെ ഭാഗമായാണ് ബ്ലിങ്ങർ ലൈറ്റും കോൺവെക്സ് മിററും സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ബി. സുനിൽകുമാർ അദ്ധ്യക്ഷനായി. റിട്ട. ഫയർ ഓഫീസർ എ.എൻ. ലാസർ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നയിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം വിദ്യ നന്ദൻ, അലക്സ് പാനികുളം, എം.പി. പ്രവിത്ത്, ബൈജു, കെ.പി. സുഭാഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |