
തൃശൂർ: സ്കൂൾ പാചക തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് അടിയന്തരാവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ഏപ്രിൽ 22 മുതൽ 26വരെ സെക്രട്ടേറിയറ്റിന് മുമ്പിൽ രാപ്പകൽ അതിജീവന സമരം സംഘടിപ്പിക്കുമെന്നും കാണിച്ച് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) മുഖ്യമന്ത്രിക്ക് കത്ത് നൽകി.
22ന് രാവിലെ 10ന് രാപ്പകൽ സമരത്തോടെ തുടങ്ങുന്ന അതിജീവന സമരം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26ന് സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. കെ.വി.കൃഷ്ണൻ, കെ.കെ.അഷറഫ്, പി.ജിമോഹനൻ, ആലീസ് തങ്കച്ചൻ, പി.പ്രദീപ്, വി.കെ.ലതിക, അനിത അപ്പുകുട്ടൻ, സജിത ജയൻ, അമ്പിളി വിജയൻ, മുകേഷ് ബാലകൃഷ്ണൻ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |