
തൃശൂർ: കൊളത്തൂർ ബറോട്ടി നിടുവോട്ടിലെ റബ്ബർ തോട്ടത്തിൽ നിന്നും പിടികൂടി തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ച പുള്ളിപ്പുലി സുഖം പ്രാപിക്കുന്നു. കഴിഞ്ഞ ദിസങ്ങളിൽ വെള്ളം മാത്രം കുടിച്ച പുലി കഴിഞ്ഞ ദിവസം മുതൽ ഇറച്ചിയും പുട്ടും കഴിക്കാൻ തുടങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയതിനെ തുടർന്നാണ് കാലിനും മറ്റും മുറിവേറ്റിരുന്ന പുളളിപ്പുലിയെ തൃശൂരിലേക്ക് വ്യാഴാഴ്ച കൊണ്ടുവന്നത്. ആദ്യദിവസങ്ങളിൽ വേദന കൊണ്ട് കൂട്ടിനകത്ത് കിടന്നുരുണ്ട ഏകദേശം അഞ്ചുവയസുള്ള പുള്ളിപ്പുലി ഭക്ഷണം എടുത്തിരുന്നില്ല. ഇതേത്തുടർന്ന് ആദ്യം മയക്കി ചികിത്സ നൽകിയിരുന്നു. ഇപ്പോൾ മയക്കാതെ മുറിവേറ്റ കാലുകളിലേക്ക് മരുന്ന് സ്പ്രേ ചെയ്താണ് ഡോക്ടർമാർ ചികിത്സ നിർവഹിക്കുന്നത്. പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ച പുള്ളിപ്പുലിക്ക് റംസാൻ അവധിക്ക് ശേഷം പേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |