SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

അമേച്വര്‍ നാടക അവാർഡ് വിതരണം

avard
സംഗീത നാടക അക്കാഡമിയുടെ സംസ്ഥാന അമേച്വര്‍ നാടക അവാര്‍ഡ് വിതരണം എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യു.പി സ്‌കൂളില്‍ മന്ത്രി ഡോ.ആര്‍.ബിന്ദു നൽകുന്നു.

കൈപ്പറമ്പ്: എടക്കളത്തൂർ ദേശാഭിമാനി കലാകായിക സാംസ്‌കാരികവേദി ആൻഡ് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സംഗീത നാടക അക്കാഡമിയുടെ സംസ്ഥാന അമേച്വർ നാടക അവാർഡ് വിതരണം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖപ്രഭാഷണം നടത്തി. സാഹിത്യ അക്കാഡമി വൈസ്പ്രസിഡന്റ് അശോകൻ ചരുവിൽ, അക്കാഡമി നിർവാഹക സമിതിയംഗം ജോൺ ഫെർണാണ്ടസ്, തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, സംഘാടക സമിതി ചെയർമാൻ പ്രൊഫ.വി.എസ്.മാധവൻ, കെ.സി.ഷാജു എന്നിവർ സംസാരിച്ചു. 14 കാറ്റഗറികളിലായി 15 കലാകാരന്മാർക്കാണ് അവാർഡ് വിതരണം ചെയ്തത്. സംസ്ഥാന അമേച്വർ നാടക അവാർഡ് നേടിയ മാടൻമോക്ഷം നാടകവും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL