SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

പുലിഭീതി നീക്കാൻ ആരെത്തും ?.: (സബ് ഹെഡ്) ചാലക്കുടി പുഴ നീന്തി വാറുണ്ണിയെത്തുമോ

ചാലക്കുടി: ചാലക്കുടി പുഴ നീന്തി പുലിയെത്തുമോ ?. പുലി ഭീതിയും, പള്ളിയും ക്ഷേത്രവും, ചുറ്റിപ്പറ്റി ജനക്കൂട്ടവും... കുറച്ചുനാളായി ഇതാണ് പ്രളയഭീതി പിന്നിട്ട നാട്ടിൽ നിറയുന്നത്.
വെള്ളിത്തിരയിലെ കഥകളുടെ ആവർത്തനമാണ് കൊരട്ടിയിലും ചാലക്കുടിയിലുമൊക്കെ. ആറ് നീന്തി കടന്നെത്തി നാടിനെ രക്ഷിക്കാൻ ഇവിടെ കഥാനായകൻ വാറുണ്ണിയില്ല. പകരം ആ ദൗത്യം ആര് ഏറ്റെടുക്കും. സനീഷ്‌കുമാറെന്ന എം.എൽ.എയോ അതോ ഇതിനകം പെൺകരുത്തിന്റെ മികവ് തെളിയിച്ച ഡി.എഫ്.ഒ ആർ.ലക്ഷ്മിയോ. സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ ഒരുപാട് കാലം ഓടിയ മൃഗയ ചലച്ചിത്രത്തിനും പുഴത്തീരത്ത് ഓടിക്കൊണ്ടിരിക്കുന്ന യഥാർത്ഥ പുലി സംഭവത്തിനും സാമ്യതകളേറെ. വെള്ളിത്തിരയിൽ ഇടയ്ക്കിടെ നാട്ടിൽ ഇര തേടിയെത്തുന്ന പുലി, ആളുകളെ വകവരുത്തുന്നു. സങ്കടം പറയാൻ പള്ളി വികാരിയെ കാണുന്നു. ഒറ്റക്കെട്ടായി പുലിയ തുരത്താൻ നടത്തുന്ന ശ്രമങ്ങൾക്ക് അച്ചനും തൊട്ടടുത്ത ക്ഷേത്രത്തിലെ കോമരവും ഒന്നിക്കുന്നു. രക്ഷനായി വാറുണ്ണിയെന്ന കഥാനായകൻ ഒരു നായയോടൊപ്പം പുഴ നീന്തി എത്തുന്നതും പിന്നീട് വാറുണ്ണി തന്നെ നാട്ടുകാർക്ക് പ്രശ്‌നം സൃഷ്ടിക്കുന്നതുമെല്ലാമാണ് കഥ. ചാലക്കുടിയിലേക്ക് എത്തുമ്പോൾ ഇവിടെ പുലിയാണ് പലവട്ടം പുഴ താണ്ടിയത്. ഭീതിയിൽ നിന്നും നാട്ടുകാരെ രക്ഷിക്കാൻ ഇവിടെ കണ്ണമ്പുഴ ക്ഷേത്രം ട്രസ്റ്റി, ദർശനത്തിന്റെ രാവിലെ സമയം നീട്ടിയും വൈകീട്ട് ചുരുക്കിയും ഇടപെടുന്നു. ക്ഷേത്ര വളപ്പിൽ കെണിക്കൂട് വയ്ക്കാനും അനുവദിച്ചു. ചാലക്കുടി ഫൊറോന വികാരിയും വിശ്വാസികളുടെ രക്ഷയ്ക്കായി നേരം വൈകി എത്തിയാൽ മതിയെന്ന് നിർദ്ദേശിച്ചു. വാറുണ്ണിയെ സഹായിക്കാൻ സന്തത സഹചാരിയായ നായുണ്ടായിരുന്നെങ്കിൽ ചാലക്കുടിയിലെ തെരുവ് നായകളാകട്ടെ പുലിയുടെ വരവ് മണത്തറിഞ്ഞ് സ്ഥലം വിട്ടു. പുലി പ്രശ്‌നം വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന വക്കീൽ രാമൻകുട്ടിക്ക് പകരം പ്രശ്‌നത്തിൽ ആദ്യം ഇടപെട്ടതും നഗരസഭയിൽ ബഹളുമുണ്ടാക്കിയതും കൗൺസിലർ വി.ജെ.ജോജിയായിരുന്നു.

സിനിമയിലാകട്ടെ പുലിക്കഥകൾ പ്രചരിപ്പിക്കാൻ ആളുകളേറെ. ഈ നാട്ടിൽ നിരവധി സ്ഥലത്ത് പുലിയെ കണ്ടെന്ന വാട്‌സ് ആപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്. ഭീതിയിലായ നാട്ടുകാർ അതും വിശ്വസിക്കുന്നു. വാറുണ്ണിക്കായി ഏറുമാടം കെട്ടിയപ്പോൾ ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും പുലിയെ അകത്താക്കാൻ വനപാലകർ കൂടുകളാണ് ഒരുക്കിയത്. ചുക്കാൻ പിടിച്ചത് വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മിയാണ്. മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ മുതൽ ഏഴാറ്റുമുഖം ഗണപതിയെ നിരീക്ഷിക്കാനും പിന്നിൽ പ്രവർത്തിച്ചതും അവരാണ്. എം.എൽ.എയും നിറസാന്നിദ്ധ്യമായിരുന്നു. ഭീതി നീക്കുന്നത് ആരാകും. ക്ലൈമാക്‌സ് എന്താകും. കാത്തിരിക്കുകയാണ് നാട്ടുകാരും.

വീ​ണ്ടും​ ​പു​ലി​യു​ടെ​ ​സാ​ന്നി​ദ്ധ്യം

ചാ​ല​ക്കു​ടി​:​ ​ക​ണ്ണ​മ്പു​ഴ​ ​ക്ഷേ​ത്ര​ ​പ​റ​മ്പി​ൽ​ ​വ​ന​പാ​ല​ക​ർ​ ​ഒ​രു​ക്കി​യ​ ​കെ​ണി​ക്കൂ​ടി​ന് ​സ​മീ​പം​ ​പു​ലി​യെ​ത്തി.​ ​ക​ഴി​ഞ്ഞ​ ​രാ​ത്രി​യി​ൽ​ ​തൊ​ട്ട​ടു​ത്ത് ​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ ​തെ​ർ​മ​ൽ​ ​കാ​മ​റ​യി​ലാ​ണ് ​പു​ലി​യു​ടെ​ ​ദൃ​ശ്യം​ ​പ​തി​ഞ്ഞ​ത്.​ ​കൂ​ടി​ന​ട​ത്തു​കൂ​ടി​ ​പോ​യ​ ​പു​ലി​യു​ടെ​ ​ദൃ​ശ്യം​ ​പി​ന്നീ​ട് ​ക​ണ്ടി​ല്ല.​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​ത്തെ​ ​ക​ട​വി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ ​കു​ളി​ക്കാ​ൻ​ ​പോ​യ​ ​ഒ​രാ​ളും​ ​പു​ലി​യെ​ ​ക​ണ്ട​താ​യി​ ​പ​റ​യു​ന്നു.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​ക​ട​വി​ലേ​യ്ക്ക് ​ആ​രും​ ​പോ​ക​രു​തെ​ന്നും​ ​പ​രി​സ​ര​ത്ത് ​ആ​ളു​ക​ൾ​ ​ത​മ്പ​ടി​ക്ക​രു​തെ​ന്നും​ ​വ​നം​ ​വ​കു​പ്പ് ​ജാ​ഗ്ര​താ​ ​നി​ർ്ദ​ദേ​ശം​ ​ന​ൽ​കി.​ ​തെ​ർ​മ​ൽ​ ​ഡ്രോ​ൺ​ ​ഉ​പ​യോ​ഗി​ച്ച് ​പു​ഴ​യോ​ര​ത്തും​ ​കു​റ്റി​ക്കാ​ടു​ക​ളി​ലും​ ​പ​രി​ശോ​ധി​ച്ചു.​ ​രാ​ത്രി​യി​ൽ​ ​പു​ഴ​യി​ലൂ​ടെ​ ​ഡി​ങ്കി​ ​ബോ​ട്ടി​ലും​ ​സ​ഞ്ച​രി​ച്ച് ​തീ​ര​ങ്ങ​ളി​ലും​ ​തെ​ര​ച്ചി​ലു​ണ്ടാ​യി.​ ​നാ​ട്ടു​കാ​രു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​വി​ജ​ന​മാ​യ​ ​തോ​ട്ട​ങ്ങ​ളി​ലും​ ​പ​രി​ശോ​ധി​ച്ചു.​ ​ജ​ന​ങ്ങ​ളു​ടെ​ ​ഭീ​തി​ ​അ​ക​റ്റു​ന്ന​തി​ന് ​കൂ​ടു​ത​ൽ​ ​കൂ​ടു​ക​ൾ​ ​സ്ഥാ​പി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ന​ട​ക്കു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL