
തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള പുത്തൻകുളം വറ്റിച്ച് ശുചീകരണം ആരംഭിച്ചു. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി തേവരുടെ എറ്റവും കൂടുതൽ ആറാട്ട് നടക്കുന്നത് പുത്തൻകുളത്തിലാണ്. കുളം പൂർണമായി വറ്റിച്ച് ചേറെടുത്ത് വൃത്തിയാക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനമായത്. ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് തീരുമാനത്തിന് അനുവാദം നല്കി. യോഗത്തിൽ ബോർഡ് അംഗം അഡ്വ. കെ.പി.അജയൻ, ദേവസ്വം കമ്മീഷണർ എസ്.ആർ.ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി.ബിന്ദു, അസി. കമ്മീഷണർ എം.മനോജ്കുമാർ, തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്, പുന്നപ്പുള്ളി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, രാജൻ പാറേക്കാട്ട് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |