SignIn
Kerala Kaumudi Online
Friday, 23 October 2026 5.35 PM IST

സിന്തറ്റിക് ട്രാക്ക് ; യോഗം ചേർന്നു

1

തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മേയർ എം.കെ. വർഗീസും കായിക യുവജനകാര്യവകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജും പങ്കെടുത്തു. 14.2 കോടിയുടെ വികസന പദ്ധതിയാണ് നടപ്പിലാക്കുന്നത്. സ്‌റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക് ട്രാക്കിനോടൊപ്പം ടർഫ് ഫുഡ്ബാൾ കോർട്ടും ഡ്രസ് ചേഞ്ചിംഗ് റൂമും ടോയ്‌ലെറ്റ് ബ്ലോക്കും ഉൾപ്പെടെയാണ് നിർമ്മാണം. യോഗത്തിൽ കോർപറേഷൻ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പ്രൊപ്പോസലിലുണ്ടായിരുന്ന വ്യവസ്ഥകൾ സംബന്ധിച്ച് കോർപറേഷനും കായികവകുപ്പും ധാരണയിലെത്തി. ധാരണാപത്രം കായിക മന്ത്രാലയത്തിന് സമർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ വർഗീസ് കണ്ടംകുളത്തി, കെ.ആർ. സാംബശിവൻ, എസ്. രാജേന്ദ്രൻ നായർ, സി.ജെ. രമേഷ്, ഷിബു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL