SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

ഇടം സാംസ്‌കാരികവേദി വാർഷിക സമ്മേളനം

idam
ഇടം സാംസ്കാരികവേദി വാർഷിക സമ്മേളനം പ്രൊ. അനു പാപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

എരുമപ്പെട്ടി: മനുഷ്യന്റെ ജീവൻ നിലനിറുത്തുന്ന അടിസ്ഥാന പ്രത്യയശാസ്ത്രം മാനവികതയാണെന്നും പാർശ്വവത്കരിക്കപ്പെട്ട ജനത നിരന്തരം നീതിക്കായി പോരാടേണ്ടി വരുന്നതായും അനു പാപ്പച്ചൻ. ഇടം സാംസ്‌കാരിക വേദിയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രീതി രാജേഷ് അദ്ധ്യക്ഷയായി. കെ.പി.ജയൻ,സുധീഷ് പറമ്പിൽ, കെ.എൻ. നാരായണൻ, കെ.ആർ.രാധിക,കെ.എം.അക്ബർ അലി, കെ.വിജയൻ, ശ്രുതി ബാലകൃഷ്ണൻ, പി.ടി.സുശാന്ത് എന്നിവർ സംസാരിച്ചു. എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നും വെള്ളറക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസ് പരിധിയിലെ ഡിജിറ്റൽ സർവേ ഉടൻ പൂർത്തിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയ പ്രസിഡന്റായി ഇ.കെ.മിനി, വൈസ് പ്രസിഡന്റ്മാരായി കെ.എം.അക്ബർ അലി, കെ.ആർ.രാധിക, സെക്രട്ടറിയായി ഷൗക്കത്ത് കടങ്ങോട്, ജോയിന്റ് സെക്രട്ടറിമാരായി പ്രീതി രാജേഷ്, പി.ടി.ശുശാന്ത്, ഫിനാൻസ് സെക്രട്ടറിയായി കെ.എം.നാരായണൻ എന്നിവരെ തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL