SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

നീ​തി​ ​ന​ട​പ്പാ​ക്കിയതിൽ അഭിമാനം

sindoor

നീ​തി​ ​ന​ട​പ്പാ​ക്കിയതിൽ അഭിമാനം

പ​ഹ​ൽ​ഗാം​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​മ​രി​ച്ച​വ​ർ​ക്കാ​യി​ ​പ്രാ​ർ​ത്ഥ​ന​ക​ൾ.​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റി​ലൂ​ടെ​ ​രാ​ജ്യം​ ​നീ​തി​ ​ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു.​ ​തെ​റ്റു​ ​ചെ​യ്ത​വ​ർ​ ​ശി​ക്ഷി​ക്ക​പ്പെ​ട​ണം.​ ​കൃ​ത്യ​സ​മ​യ​ത്ത് ​ശി​ക്ഷ​ ​ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു.​ ​സൈ​ന്യ​ത്തോ​ട് ​ന​ന്ദി​ ​പ​റ​യു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​സേ​ന​യു​ടെ​ ​പെ​ൺ​ക​രു​ത്തി​ന്റെ​ ​ര​ണ്ടു​ ​മു​ഖ​ങ്ങ​ളാ​യ​ ​വ്യോ​മ​സേ​നാ​ ​വിം​ഗ് ​ക​മാ​ൻ​ഡ​ർ​ ​വ്യോ​മി​ക​ ​സിം​ഗും​ ​ക​ര​സേ​ന​യി​ലെ​ ​കേ​ണ​ൽ​ ​സോ​ഫി​യ​ ​ഖു​റേ​ഷി​യും​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ഭി​മാ​ന​മാ​ണ്.​ ​അ​വ​രെ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ക​ണ്ട​പ്പോ​ൾ​ ​സ്ത്രീ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ഭി​മാ​നം​ ​തോ​ന്നി.​ ​വീ​ട് ​എ​ന്ന​ ​കം​ഫ​ർ​ട്ട് ​സോ​ണി​ൽ​ ​ന​മ്മ​ൾ​ ​ഇ​രി​ക്കു​മ്പോ​ഴാ​ണ്,​ ​അ​വ​രെ​ല്ലാം​ ​ജീ​വ​ൻ​ ​പ​ണ​യം​ ​വെ​ച്ച് ​രാ​ജ്യ​ത്തി​നാ​യി​ ​സ്വ​യം​ ​സ​മ​ർ​പ്പി​ക്കു​ന്ന​ത്.​ ​അ​വ​ർ​ക്കും​ ​വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ​ ​ന​ന്ദി.​

-ഗാ​യ​ത്രി​ ​അ​ശോ​ക​ൻ,​ ​പി​ന്ന​ണി​ ​ഗാ​യിക

ഇന്ത്യൻ ആർമിക്ക് ആശംസകൾ

പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലൂ​ടെ​ ​ന​മ്മു​ടെ​ 26​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​സ​മാ​ധാ​ന​വും​ ​സ​ന്തോ​ഷ​വു​മാ​ണ് ​ന​ഷ്ട​പ്പെ​ട്ട​ത്.​ ​ഇ​ന്ത്യ​ൻ​ ​ജ​ന​ത​ ​ഒ​ന്ന​ട​ങ്കം​ ​ന​ടു​ങ്ങി​യ​ ​സം​ഭ​വ​മാ​യി​രു​ന്നു​ ​അ​ത്.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​നേ​രെ​ ​ഇ​ത്ത​രം​ ​ഒ​രു​ ​ഭീ​ക​രാ​ക്ര​മ​ണം​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ 38​ ​വ​ർ​ഷം​ ​ഇ​ന്ത്യ​ൻ​ ​ആ​ർ​മി​യി​ൽ​ ​മി​ലി​ട്ട​റി​ ​ന​ഴ്‌​സിം​ഗ് ​സ​ർ​വീ​സി​ലാ​യി​രു​ന്ന​ ​എ​നി​ക്ക് ​ഇ​ന്ത്യ​ ​തെ​ര​ഞ്ഞെ​ടു​ത്ത​ ​സ​ർ​ജി​ക്ക​ൽ​ ​സ്‌​ട്രൈ​ക്കി​ൽ​ ​ഏ​റെ​ ​അ​ഭി​മാ​നം​ ​തോ​ന്നു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​ആ​ർ​മി​ക്ക് ​എ​ന്റെ​ ​എ​ല്ലാ​ ​ആ​ശം​സ​ക​ളും.​

-ഗ്രേ​സി​ ​എം.​ ​പോൾ,​ റി​ട്ട.​ ​ബ്രി​ഗേ​ഡി​യർ,​ പട്ടിക്കാട്.

ഇന്ത്യയുടെ നീക്കം അഭിനന്ദനാർഹം

ഭീ​ക​ര​വാ​ദ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ത​ക്ക​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ ​ഇ​ന്ത്യ​യു​ടെ​ ​നീ​ക്ക​ത്തെ​ ​അ​ഭി​ന​ന്ദി​ക്കു​ന്നു.​ ​ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ​ ​ഉ​ന്നം​വ​ച്ച​ ​ഇ​ന്ത്യ​ൻ​ ​സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ​ ​ശ​ക്ത​മാ​യ​ ​പ്ര​ഹ​രം​ ​ന​ൽ​കി​യ​ത് ​അ​വ​ർ​ക്ക് ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യാ​യി.​ ​പ്ര​തി​രോ​ധ​ ​സാ​ദ്ധ്യ​ത​ക​ളെ​ ​ത​ള്ളി​ക്ക​ള​യാ​തെ​ ​ശ​ത്രു​സം​വി​ധാ​ന​ങ്ങ​ളെ​ ​ത​ക​ർ​ക്ക​ണ​മെ​ന്നു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​സൈ​നി​ക​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നീ​ക്ക​ങ്ങ​ളെ​ ​ഇ​ന്ത്യ​ൻ​ ​ജ​ന​ത​ ​ഹൃ​ദ​യ​പൂ​ർ​വം​ ​ഏ​റ്റെ​ടു​ക്കു​ന്നു.​ ​അ​തി​ർ​ത്തി​ ​ഗ്രാ​മ​ത്തി​ലെ​ ​ജ​ന​ത​ക​ളു​ടെ​ ​ആ​ശ​ങ്ക​ ​നാം​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്ക​രു​ത്.​ ​നി​ര​പ​രാ​ധി​ക​ളു​ടെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​ൻ​ ​രാ​ജ്യം​ ​ഒ​ന്ന​ട​ങ്കം​ ​മ​ന​സു​കൊ​ണ്ട് ​കൊ​തി​ക്കു​ന്നു​വെ​ന്ന​ത് ​സ​ത്യം.​ ​നി​ര​പ​രാ​ധി​ക​ളാ​യ​ ​ന​മ്മു​ടെ​ ​ഗ്രാ​മീ​ണ​വാ​സി​ക​ൾ​ക്ക് ​പൂ​ർ​ണ​ ​സു​ര​ക്ഷി​ത​ത്വം​ ​ന​ൽ​കി​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ ​ന​ട​ത്തു​ന്ന​തി​ൽ​ ​ആ​ശ്വ​സി​ക്കാം.​

-കെ.​വി.​ജോ​യ്,​ റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​ബി​സി​ന​സ്,​ തൃ​ശൂ​ർ.

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ച ആവശ്യമില്ല

ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ​ ​യു​ദ്ധ​ത്തി​ൽ​ ​വി​ട്ടു​വീ​ഴ്ച​ ​വേ​ണ്ട.​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റി​ലൂ​ടെ​ ​ഇ​ന്ത്യ​ ​ന​ട​ത്തി​യ​ ​നീ​ക്കം​ ​ഓ​രോ​ ​ഇ​ന്ത്യ​ക്കാ​ര​നും​ ​ആ​ഗ്ര​ഹി​ച്ച​താ​ണ്.​ ​മ​ത​വി​ദ്വേ​ഷം​ ​വി​ത​ച്ച് ​ഇ​ന്ത്യ​യി​ൽ​ ​വ​ർ​ഗീ​യ​ ​ക​ലാ​പം​ ​ന​ട​ത്താ​നു​ള്ള​ ​നീ​ക്കം​ ​പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ​ ​ശ​ത്രു​ക്ക​ൾ​ക്ക് ​ഇ​ച്ഛാ​ഭം​ഗ​മു​ണ്ടാ​യി​രി​ക്കാം.​ ​അ​തു​കൊ​ണ്ട് ​അ​വ​ർ​ ​തി​രി​ച്ച​ടി​ക്ക് ​ഒ​രു​ങ്ങി​യേ​ക്കും.​ ​പ​ഹ​ൽ​ഗാം​ ​ഒ​രു​ ​സൂ​ച​ന​ ​മാ​ത്ര​മാ​ണ്.​ ​ഭീ​ക​ര​വാ​ദ​ത്തി​ന്റെ​ ​വേ​ര​റു​ക്കാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ജ​ന​ത​യു​ടെ​ ​സ​ർ​വ​പി​ന്തു​ണ​യും​ ​ഉ​ണ്ടാ​കും.​ ​പ​തി​ന​ഞ്ച് ​നാ​ളി​നി​പ്പു​റം​ ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​സൈ​ന്യ​വും​ ​അ​വ​ധാ​ന​ത​യോ​ടെ​യും​ ​ന​യ​ത​ന്ത്ര​ജ്ഞ​ത​യോ​ടെ​യും​ ​എ​ടു​ത്ത​ ​തീ​രു​മാ​നം​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​നി​ല​പാ​ടു​ക​ൾ​ക്ക് ​പി​ൻ​ബ​ല​മേ​കും.
-വി​ൽ​സ​ൻ​ ​ചാ​ക്കോ,​ അ​ദ്ധ്യാ​പ​കൻ,​ ക​ണ്ണാറ.

ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട്‌

ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കുന്ന ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടാണ് രാജ്യത്തിന്റേതെന്ന തെളിവാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാന് നൽകിയതെന്നതിൽ സംശയമില്ല. തങ്ങളുടെ പ്രിയതമന്മാരെ കൂട്ടക്കൊല ചെയ്ത് സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്കും ഇനി ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിരരുതെന്ന താക്കീത് കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 1971ന് ശേഷം രാജ്യം നടത്തിയ ഏറ്റവും വലിയ ഓപ്പറേഷൻ കൂടിയാണ്. ഇതിന് പേര് നൽകിയത് പ്രധാനമന്ത്രിയാണെന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു.

-ബിന്ദു രഘുനാഥ്

വീര വനിതകൾക്ക് ജന്മം നൽകിയ മണ്ണ്‌

പഹൽഗാമിലേറ്റ മുറിവിന് തിരിച്ചടി നൽകിയെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത് ഇന്ത്യൻ സേനയുടെ രണ്ട് വനിതകളാണെന്നത് കണ്ടപ്പോൾ സ്ത്രീയെന്ന നിലയിൽ അഭിമാനം തോന്നി. ഭാരതത്തിന്റെ പെൺകരുത്തിന്റെ രണ്ട് മുഖങ്ങളാണ് വ്യോമസേനാ വിംഗ് കമാൻഡർ വ്യോമിക സിംഗും കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും. ഇത്തരത്തിൽ വീരവനിതകൾക്ക് ജന്മം നൽകിയ മണ്ണ് കൂടിയാണിത്.

-പൂർണിമ സുരേഷ്,​ കൗൺസിലർ

ഓ​രോ​ ​ഇ​ന്ത്യ​ക്കാ​ര​നും​ ​അ​ഭി​മാ​നി​ക്കാം

ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റി​ലൂ​ടെ​ ​രാ​ജ്യം​ ​നീ​തി​ ​ന​ട​പ്പാ​ക്കി​യ​തി​ന് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടും​ ​ഇ​ന്ത്യ​ൻ​ ​സൈ​ന്യ​ത്തോ​ടും​ ​ന​ന്ദി​ ​പ​റ​യു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​സേ​ന​യു​ടെ​ ​പെ​ൺ​ക​രു​ത്തി​ന്റെ​ ​അ​ഭി​മാ​നം​ ​കൂ​ടി​യാ​ണി​ത്.​ ​അ​വ​രെ​ല്ലാം​ ​ജീ​വ​ൻ​ ​പ​ണ​യം​വ​ച്ച് ​രാ​ജ്യ​ത്തി​നു​വേ​ണ്ടി​ ​സ്വ​യം​ ​സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ഓ​രോ​ ​ഇ​ന്ത്യ​ക്കാ​ര​നും​ ​അ​ഭി​മാ​നി​ക്കാ​വു​ന്ന​ ​നി​മി​ഷ​ങ്ങ​ളാ​ണി​ത്.
-കൃ​ഷ്‌ല​ ​ടി.​സി​ബി​ൻ,​ ​എ​സ്.​എ​സ്.​എ​ൽ.​സി.​ ​വി​ദ്യാ​ർ​ത്ഥി,​ ​താ​മ​ര​ശേ​രി​ ​വീ​ട്,​ ​തൃ​ശൂർ.

ഓരോ പൗരനും രാജ്യം എത്രമാത്രം വിലകൽപ്പിക്കുന്നുവെന്നതിന്റെ തെളിവാണ് പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ തകർത്ത് ഭീകരരെ വധിച്ചതിലൂടെ തുറന്നുകാട്ടിയത്. ഓരോ പൗരന്റെ നഷ്ടവും രാജ്യത്തിന് വിലപ്പെട്ടതാണ്. അതിന് കാരണക്കാരായവരെ ശിക്ഷിക്കണം. ഭാരതം എന്നും സ്ത്രീകളെ ആരാധിക്കുന്നവരാണ്. അവരുടെ കണ്ണുനീര് വീഴാൻ ഇടയാക്കിയവർക്ക് എന്നും കയ്‌പേറിയ അനുഭവം മാത്രമാണ് ഉണ്ടായിട്ടുള്ളത്.

-ശ്രീകേഷ് എസ്.ചന്ദ്രൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL