
തൃശൂർ: ജനലക്ഷങ്ങളെത്തിയ പൂരത്തിന്റെ ചടങ്ങുകൾ സമാപിച്ചയുടൻ തേക്കിൻകാട് മൈതാനവും പൂരവുമായി ബന്ധപ്പെട്ട അനുബന്ധ റോഡുകളും പൂർണമായി വൃത്തിയാക്കി കോർപറേഷൻ ജീവനക്കാർ. കോർപറേഷന്റെ അഞ്ഞൂറിലേറെ ശുചീകരണ വിഭാഗം ജീവനക്കാരും നൂറിലേറെ ആരോഗ്യ വിഭാഗം ജീവനക്കാരും നഗരത്തെ വൃത്തിയാക്കുന്ന പ്രവൃത്തിയിൽ സജീവമായി പങ്കെടുത്തുവെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. തെക്കേ ഗോപുരനടയിൽ മേയറുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾക്ക് ആരംഭം കുറിച്ചു. പ്ലാസ്റ്റിക് കുപ്പികളും കടലാസുകളുമൊക്കെ മൈതാനത്തു നിന്നും റോഡിന്റെ വശത്തു നിന്നും എടുത്തു മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |