
തൃശൂർ : തിരുവമ്പാടി രാത്രി പന്തലിൽ നിന്ന് ആനയെ മാറ്റി. പൂരദിവസം രാത്രി എഴുന്നള്ളിപ്പ് പൂർത്തിയാക്കിയ ശേഷം വെടിക്കെട്ടിന് മുൻപ് നായ്ക്കനാൽ പന്തലിൽ നിറുത്തിയ ആനയെയാണ് പാറമേക്കാവിന്റെ വെടിക്കെട്ടിന് മുൻപ് മാറ്റിയത്. തിരുവമ്പാടിയുടെ വെടിക്കെട്ടിനിടെ തിടമ്പ് വഹിച്ചു നിന്നിരുന്ന കൊമ്പൻ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ രണ്ട് ആനകൾ ഓടിയത് മൂലം ആശങ്ക നിലനിന്നിരുന്നു. ഇതേത്തുടർന്ന് കൂടുതൽ സുരക്ഷിതം എന്ന നിലയിൽ ആ ആനയെ മാറ്റി തിരുവമ്പാടി ചന്ദ്രശേഖരനെ കൊണ്ടുവന്നു തിടമ്പ് കൈമാറുകയായിരുന്നു. ഇതുമൂലം ഇന്നലെ പുലർച്ചെ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിക്കാൻ ഏറെ വൈകി. ഇതിനു പുറമെ ഫോറസ്റ്റ് വകുപ്പിന്റെ വാഹനം മൈതാനത്ത് നിന്ന് മാറ്റാൻ സാധിക്കാതിരുന്നതും പ്രശ്നം ആയി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |