SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 PM IST

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടപെടൽ നിർണായകമായി: സി.പി.എം

cpm

തൃശൂർ: തൃശൂർ പൂരം അതിഗംഭീരമാക്കിയ മുഴുവൻ പേരെയും സി.പി.എം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ.വാസവനും നേരത്തെ തന്നെ അവലോകന യോഗം ചേർന്ന് കുറവുകളില്ലാതിരിക്കാൻ നടത്തിയ ഇടപെടൽ പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്.

ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവും ജില്ലാ ഭരണകൂടവും ഇടപെട്ടു. പൊലീസ് വകുപ്പിന്റെ കാര്യക്ഷമവും അഭിനന്ദനീയവുമായ സമീപനമായിരുന്നു. തൃശൂർ കോർപ്പറേഷൻ, കൊച്ചിൻ ദേവസ്വംബോർഡ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിനാൽ ഒരിടത്തും അസ്വാരസ്യം ഉണ്ടായില്ല. മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും പാഞ്ചാരിമേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം കാണാനും ആസ്വദിക്കാനും തൃശൂരിലേക്ക് ഒഴുകിയെത്തിയ ജന ലക്ഷങ്ങളും അച്ചടക്കത്തോടെ പൂരം മഹാ സംഭവമാക്കിയെന്നും സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL