SignIn
Kerala Kaumudi Online
Friday, 23 October 2026 4.17 PM IST

എസ്.എസ്.എൽ.സി ഫലം ജില്ലയിൽ; വിജയശതമാനം 99.48, 5253 സമ്പൂർണ എ പ്ലസ്

sslc

തൃശൂർ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 35963 പേരിൽ 35776 പേർക്കും വിജയം. പരീക്ഷയെഴുതിയ 18371 ആൺകുട്ടികളിൽ 18235 പേരും 17592 പെൺകുട്ടികളിൽ 17541 പേരും വിജയിച്ചു. 99.48 ശതമാനമാണ് വിജയം. എന്നാൽ, സംസ്ഥാന ശരാശരിയേക്കാൾ നേരിയ കുറവാണിത്. 99.5 ആണ് സംസ്ഥാനത്തെ ആകെ വിജയശതമാനം.

എല്ലാ വിഷയങ്ങൾക്കും 5253 കുട്ടികൾ ജില്ലയിൽ എ പ്ലസ് നേടി. 1703 ആൺകുട്ടികളും 3550 പെൺകുട്ടികളുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ജില്ലയിലെ 57 സർക്കാർ വിദ്യാലയങ്ങളും 118 എയ്ഡഡ് സ്‌കൂളുകളും 31 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടെ 206 സ്കൂളുകൾ നൂറുശതമാനം വിജയം നേടി.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 10841 പേരിൽ 10830 പേരും ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 15290 പേരിൽ 15150 പേരും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 9831ൽ 9796 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ ജില്ലകളിലെ വിജയശതമാനം ഇങ്ങനെ: ഇരിങ്ങാലക്കുട: 99.89, ചാവക്കാട്: 99.08, തൃശൂർ: 99.64. വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ല​ക​ളാ​യ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​ 72​ഉം​ ​ചാ​വ​ക്കാ​ട് 63​ഉം​ ​തൃ​ശൂ​രി​ൽ​ 69​ഉം​ ​സ്‌​കൂ​ളു​ക​ൾ​ ​നൂ​റു​ശ​ത​മാ​നം​ ​വി​ജ​യം​ ​കൈ​വ​രി​ച്ചു.


എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി​ 100​ ​ശ​ത​മാ​നം​ ​വി​ജ​യം
കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ലം​ ​ആ​ർ​ട്ട് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ 66​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​മു​ഴു​വ​ൻ​ ​പേ​രും​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​അ​ർ​ഹ​ത​ ​നേ​ടി.​ 100​ ​ശ​ത​മാ​നം​ ​വി​ജ​യം​ ​കൈ​വ​രി​ച്ചു.

വിദ്യാഭ്യാസ ജില്ലകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്

ഇരിങ്ങാലക്കുട

ആൺ - 669
പെൺ - 1373
മൊത്തം - 2042

തൃശൂർ
ആൺ - 566
പെൺ - 1117
ആകെ - 1683

ചാവക്കാട്
ആൺ - 468
പെൺ - 1060
ആകെ - 1528

റവന്യൂ ജില്ലയിൽ സമ്പൂർണ എ പ്ലസ്
ആൺ - 1703
പെൺ - 3550
ആകെ - 5253

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL