
തൃശൂർ: കാർഷിക സർവകലാശാല വെള്ളാനിക്കര ഫോറസ്റ്ററി കോളേജിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് റാങ്ക് നേട്ടം. ഫോറസ്ട്രിയിൽ ബിരുദം കരസ്ഥമാക്കിയ വെള്ളാനിക്കര മുടിക്കോട് താമരശ്ശേരി വീട്ടിൽ ടി.എസ്.ശിശിര ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ 87ാം റാങ്ക് നേടി. രണ്ടാം ശ്രമത്തിലാണ് തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കേരളത്തിൽ നിന്നും രണ്ടുപേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. കാർഷിക സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ ഫോറസ്ട്രിയിൽ ബിരുദം നേടിയ ശിശിരയ്ക്ക് ഫോറസ്റ്ററി കോളേജിൽ സിവിൽ സർവീസ് മാതൃകയിൽ മോക്ക് ഇന്റർവ്യൂവും ഏർപ്പെടുത്തിയിരുന്നു. പിതാവ് ടി.കെ.സത്യനും മാതാവ് മിനി സത്യനും എല്ലാ പിന്തുണയും നൽകി. സഹോദരൻ : യദുകൃഷ്ണ. ശിശിരയെ ഡീൻ ഓഫ് ഫാക്കൽറ്റി ഡോ.ടി.കെ.കുഞ്ഞാമു അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |