SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

ജൂബിലിക്ക് ഒന്നാം സ്ഥാനം

jubilee
പൂരം പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടിയ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് പവലിയനു വേണ്ടി ജൂബിലി മിഷൻ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര കളക്ടർ അർജുൻ പാണ്ഡ്യനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

തൃശൂർ: പൂരം പ്രദർശനത്തിൽ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ മെഡിക്കൽ പവലിയൻ ആരോഗ്യ ബോധവത്കരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കളക്ടർ അർജുൻ പാണ്ഡ്യൻ ജൂബിലി മിഷൻ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കരയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. ജൂബിലിയുടെ പ്രോജക്റ്റ് മാനേജ്‌മെന്റ് ഓഫീസർ സിറിൻ സി. ചെറിയാൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോബിൻസ് ജോസ്, അനാട്ടമി വിഭാഗം പ്രൊഫസർ ഡോ. എസ്. രഞ്ജിത്ത് എന്നിവരാണ് മെഡിക്കൽ പവലിയന് നേതൃത്വം നൽകിയത്. കൊച്ചിൻ ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ എം. എൽ. റോസി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL