SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

പ്രതിഷേധ ധർണ

kgu
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.ജി.ഒ.യു സംസ്ഥാന സെക്രട്ടറി ഡോ: ബാബു വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : തൃശൂർ കളക്ടറേറ്റിന് മുന്നിൽ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ പ്രതിഷേധ ധർണ നടത്തി.
പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നൽകാതെയും 18 ശതമാനം ഡി.എ നൽകാതെയും ലീവ് സറണ്ടർ മരവിപ്പിച്ചും ഭരിക്കുന്ന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്.
പ്രതിഷേധ ധർണ കെ.ജി.ഒ.യു സംസ്ഥാന സെക്രട്ടറി ഡോ. ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ.സി.ബി.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.ജി.ഒ.യു ജില്ല സെക്രട്ടറി ഇ.കെ. സുധീർ, ജില്ല ട്രഷറർ സി.എം. അനീഷ് , ജിഖിൽ ജോസഫ്, പി.ആർ. അനൂപ്, ശരത് മോഹൻ, അനിത പി.എസ്, കെ.വി സുനിത, അരുൺ കുമാർ, രഞ്ജിത്ത്.പി.ഗോപാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL