SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

ഗാന്ധി- ഗുരുദേവൻ സംഗമശതാബ്ദിയും ഗുരുജയന്തി ആഘോഷക്കമ്മ്റ്റി രൂപീകരണവും

kum
എസ്.എൻ.ഡി.പി യോഗം ദേവമംഗലം ശാഖയിൽ മഹാത്മാഗാന്ധി - ശ്രീനാരായണ ഗുരുദേവൻ സംഗമത്തിന്റെ ശതാബ്ദി ആഘോഷവും ശ്രീനാരായണ ഗുരു ജയന്തി ആഘോഷ കമ്മറ്റി രൂപീകരണവും നടന്നു. നാട്ടിക യൂണിയൻ വൈസ് പ്രസിഡൻ്റ് സുധീപ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ദേവമംഗലം ശാഖയിൽ മഹാത്മാഗാന്ധി - ശ്രീനാരായണ ഗുരുദേവൻ സംഗമത്തിന്റെ ശതാബ്ദി ആഘോഷവും ശ്രീനാരായണ ഗുരുജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണവും നടന്നു. നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് സുധീപ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.വി. വിശ്വംഭരൻ അദ്ധ്യക്ഷനായി. വനിതാ സംഘം പ്രസിഡന്റ് രാജി ശ്രീധരൻ ദീപം തെളിച്ചു. ശാഖാ സെക്രട്ടറി ടി.എസ്. പ്രദീപ് അനുശോചന പ്രമേയാവതരണവും വൈസ് പ്രസിഡന്റ് കെ.ആർ. സത്യൻ ആമുഖ പ്രസംഗവും നടത്തി. ജയന്തി ആഘോഷക്കമ്മിറ്റി ഭാരവാഹികളായി സി.കെ. രാമു (ചെയർമാൻ), ടി.എം. മുരളി (കൺവീനർ),രാജേഷ് വാഴപ്പിള്ളി,രാജേഷ് വാഴപ്പിള്ളി (കോ ഓഡിനേറ്റർ) എന്നിവരടങ്ങിയ സമിതിയെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL