SignIn
Kerala Kaumudi Online
Friday, 23 October 2026 10.02 AM IST

മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണം

intuc
ഐ.എൻ.ടി.യുസി നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃയോഗം ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ള ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ രണ്ടുമാസത്തോളമായി മുടങ്ങിയ സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തണമെന്ന് ഐ.എൻ.ടി.യുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ.ഷംസുദ്ദീൻ, കെ.കെ പ്രകാശൻ, പി.ടി വിനയൻ വിജയൻ പുളിക്കുഴി, മുഹമ്മദ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL