SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

ഗുരുവായൂരിൽ ബലിയിടാൻ ആയിരങ്ങൾ

news-photo

ഗുരുവായൂർ: ഗുരുവായൂരിൽ കർക്കടകവാവ് ബലിയിടാൻ ആയിരങ്ങൾ. ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തിലും പെരുന്തട്ട ശിവക്ഷേത്രത്തിലും ബലിയിടൽ ചടങ്ങ് നടന്നു. നെന്മിനി ബലരാമ ക്ഷേത്രത്തിൽ പുലർച്ചെ നാലോടെ ചടങ്ങുകൾ തുടങ്ങി. സുഗമമായ ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളും അധികം ജീവനക്കാരെയും ഒരുക്കിയിരുന്നു. സൂര്യനാരായണൻ എളയതിന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഭഗവത് സേവയും നടന്നു. തന്ത്രി പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം നിർവഹിച്ചു. കർക്കടകവാവ് ബലിദിനത്തിൽ ക്ഷേത്രത്തിലെത്തിയവക്കെല്ലാം ദേവസ്വത്തിന്റെ നേതൃത്വത്തിൽ പ്രഭാതഭക്ഷണവും നൽകി. ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ നടന്ന വാവുബലി തർപ്പണത്തിന് രാമകൃഷ്ണ ഇളയത് ആചാര്യനായി. പുലർച്ചെ നാലിന് ചടങ്ങുകൾ ആരംഭിച്ചു. ബലിതർപ്പണത്തിന് എത്തിയ ഭക്തർക്കെല്ലാം ലഘു ഭക്ഷണവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL