SignIn
Kerala Kaumudi Online
Friday, 23 October 2026 8.35 AM IST

സംസ്ഥാനതല കർഷക ദിനം

krishi

തൃശൂർ: കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും 17ന് തൃശൂരിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കൃഷി മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന കർഷക ദിനാഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു.
മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ കെ.എസ്.സിന്ധു, എസ്.സ്വപ്‌ന, തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൽ.ശ്രീരേഖ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL