SignIn
Kerala Kaumudi Online
Monday, 21 September 2026 5.42 AM IST

വീഥികൾ ​വൃ​ന്ദാ​വ​നം

തൃശൂർ: ദ്വാപരയുഗത്തെ അനുസ്മരിപ്പിച്ച് നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ഉണ്ണിക്കണ്ണൻമാരും ഗോപികമാരും കളിചിരി തൂകി നിറഞ്ഞാടിയ സായാഹ്നം തെരുവീഥികൾ അമ്പാടിയായി. നിശ്ചല ദൃശ്യങ്ങളും ഗോപികാനൃത്തവും വാദ്യമേളങ്ങളുടെ അകമ്പടിയിലുള്ള ഘോഷയാത്രയും റോഡിന് ഇരുവശവും നിലയുറപ്പിച്ചവർക്ക് കണ്ണിന് കുളിരായി.
മഞ്ഞ പട്ടുടുത്ത മയിൽപ്പീലി ചൂടിയ നൂറു കണക്കിന് ഉണ്ണിക്കണ്ണൻമാർ കൈകളിൽ ഓടക്കുഴലുമായി വീഥികളിൽ പിച്ചവച്ചു.
ഉച്ച കഴിഞ്ഞപ്പോൾ തന്നെ നഗരം കൃഷ്ണമയമായി. രാധാ ഗോപികാമാർ, കുചേലന്മാർ, വിവിധ ദേവ സങ്കൽപ്പങ്ങൾ തുടങ്ങിയ വേഷം ധരിച്ച ബാലികാബാലന്മാരും സൗന്ദര്യമായി. ബാലഗോകുലങ്ങളുടെ നേതൃത്വത്തൽ നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമ്മിപ്പിക്കുന്നതായി.
ഉറിയടി, രാധാകൃഷ്ണ നൃത്തം, ഗോപികാനൃത്തം എന്നിവ അമ്പാടിയെയും മഥുരയെയും അനുസ്മരിപ്പിച്ചു.
ബാലദിനമായി ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 1100 ശോഭായാത്രകളാണ് വിവിധ മേഖലകളിൽ അണിനിരന്നത്. തൃപ്രയാർ മണ്ഡലം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 14 ബാലഗോകുലങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ തൃപ്രയാർ സെന്ററിൽ സംഗമിച്ച് മഹാശോഭ യാത്രയായി ശ്രീരാമക്ഷേത്രത്തിൽ സമാപിച്ചു.

സ്വരാജ് റൗണ്ടിലും ശോഭായാത്ര

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു. പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ചീഫ് ഫിസിഷ്യൻ ഡോ. സി. പത്മജൻ ഉദ്ഘാടനം ചെയ്തു. 25 ഓളം ബോലഗോകുലങ്ങളിൽ നിന്നായി 1500 ഓളം രാധാകൃഷ്ണ വേഷങ്ങളണിഞ്ഞ കുട്ടികളും ഭജനസംഘങ്ങൾ, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവയും അണിനിരന്നു. ബാലഗോകുലം ജില്ലാ കാര്യദർശി പി. ഷമ്മി, പ്രീത ചന്ദ്രൻ, വി.എൻ. ഹരി, സി.കെ. മധു നേതൃത്വം നൽകി.

കൃഷ്ണഭക്തിയിൽ ഗു​രു​വാ​യൂ​ർ​ ​


ഗു​രു​വാ​യൂ​ർ​ ​:​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ ​ന​ഗ​രി​യെ​ ​വൃ​ന്ദാ​വ​ന​മാ​ക്കി​ ​ഘോ​ഷ​യാ​ത്ര​ക​ൾ.​ ​അ​ഷ്ട​മി​രോ​ഹി​ണി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​താ​ല​പ്പൊ​ലി​യു​ടെ​ ​അ​ക​മ്പ​ടി​യി​ൽ​ ​ഘോ​ഷ​യാ​ത്ര​ക​ളും​ ​ഉ​റി​യ​ടി​യും​ ​ജീ​വ​ത​ ​എ​ഴു​ന്ന​ള്ള​ത്തും​ ​ക്ഷേ​ത്ര​ ​ന​ഗ​രി​യി​ലെ​ത്തി​ ​ഗു​രു​പ​വ​ന​പു​രി​ ​വൃ​ന്ദാ​വ​ന​മാ​ക്കി.​ ​മ​മ്മി​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നും​ ​ഗു​രു​വാ​യൂ​ർ​ ​നാ​യ​ർ​ ​സ​മാ​ജ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ഷ്ട​മി​ ​രോ​ഹി​ണി​ ​ആ​ഘോ​ഷ​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലും​ ​പെ​രു​ന്ത​ട്ട​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നും​ ​ശി​വ​കൃ​ഷ്ണ​ ​ഭ​ക്ത​സേ​വാ​ ​സം​ഘ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലു​മാ​യി​രു​ന്നു​ ​ഘോ​ഷ​യാ​ത്ര​ക​ൾ.​ ​ശി​വ​കൃ​ഷ്ണ​ ​ഭ​ക്ത​സേ​വാ​ ​സം​ഘ​ത്തി​ന്റെ​ ​ഘോ​ഷ​യാ​ത്ര​ ​ക്ഷേ​ത്ര​ ​ന​ഗ​രി​ ​വ​ലം​ ​വെ​ച്ച് ​കി​ഴ​ക്കേ​ ​ന​ട​യി​ൽ​ ​സ​മാ​പി​ച്ചു.​ ​അ​ഷ്ട​മി​ ​രോ​ഹി​ണി​ ​ആ​ഘോ​ഷ​ ​ക​മ്മി​റ്റി​യു​ടെ​ ​ഘോ​ഷ​യാ​ത്ര​ ​മ​മ്മി​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നും​ ​ആ​രം​ഭി​ച്ച് ​ക്ഷേ​ത്ര​ ​ന​ഗ​രി​ ​വ​ലം​ ​വെ​ച്ച് ​മ​മ്മി​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​സ​മാ​പി​ച്ചു.​ ​രാ​വി​ലെ​ ​നെ​ന്മി​നി​ ​ബ​ല​രാ​മ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നും​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​എ​ഴു​ന്ന​ള്ളി​പ്പും​ ​രാ​ത്രി​ ​നാ​യ​ർ​ ​സ​മാ​ജ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​മ്മി​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നും​ ​താ​ല​പ്പൊ​ലി​യു​ടെ​ ​അ​ക​മ്പ​ടി​യി​ൽ​ ​കെ​ട്ട് ​കാ​ഴ്ച്ച​യും​ ​ഉ​ണ്ടാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL