SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 PM IST

ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂജവയ്പ്

ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപത്തിൽ തിങ്കളാഴ്ച വൈകുന്നേരം 5.30 ന് പൂജവയ്പ് ആരംഭിക്കും. ഭക്തർ ശാസ്താവിന് സമർപ്പിച്ച കാഴ്ചക്കുലകൾ കൊണ്ട് സരസ്വതി മണ്ഡപവും ക്ഷേത്ര നടപ്പുരയും അലങ്കരിക്കും. ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകും. വിവിധ ദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പുരാണഗ്രന്ഥങ്ങളും വിദ്യാർത്ഥികളുടെ പാഠ്യ പുസ്തകങ്ങളുമടക്കം സരസ്വതീപൂജക്കായി സരസ്വതീമണ്ഡപത്തിൽ സമർപ്പിക്കും. പൂജവയ്പ് മുതൽ വിജയദശമി വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന എല്ലാ പൂജകളിലും ഭക്തർ ദേവി കടാക്ഷത്തിനായി അവിൽ, മലർ, ശർക്കര, കദളിപ്പഴം തുടങ്ങിയവയും സരസ്വതി മണ്ഡപത്തിൽ സമർപ്പിക്കും. വിജയദശമി ദിവസം രാവിലെ പൂജിച്ച പുസ്തകങ്ങൾ ഭക്തർ ഏറ്റുവാങ്ങും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL