SignIn
Kerala Kaumudi Online
Friday, 23 October 2026 9.35 PM IST

പീച്ചി ഡാം ഇന്ന് തുറക്കും

peechi-dam

തൃശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മുതൽ വെള്ളം തുറന്നുവിടുമെന്ന് പീച്ചി ഹെഡ് വർക്ക്‌സ് സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി ഉത്പാദനനിലയം വഴിയും റിവർ സ്ലൂയിസ് വഴിയുമാണ് വെള്ളം തുറന്നുവിടുന്നത്. ഇതിനാൽ മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 20 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL