SignIn
Kerala Kaumudi Online
Friday, 23 October 2026 10.16 AM IST

ട്രൈബൽ ഗ്രന്ഥശാല ഉദ്ഘാടനം

foto

പീച്ചി: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ പ്രദേശത്ത് ഒരുക്കിയ ആരണ്യകം ശിശുക്ഷേമം ട്രൈബൽ ഗ്രന്ഥശാലയുടെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ.അരുൺ ഗോപി മുഖ്യാതിഥിയായി. സംസ്ഥാന ശിശുക്ഷേമ സമിതി വാർഷികത്തോടനുബന്ധിച്ച് ട്രൈബൽ ഉന്നതിയിൽ ഒരു ഗ്രന്ഥശാല സ്ഥാപിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് പാണഞ്ചേരി പഞ്ചായത്തിലെ 14ാം വാർഡിൽപെട്ട താമരവെള്ളച്ചാലിൽ 'ആരണ്യകം ശിശുക്ഷേമം ട്രൈബൽ ഗ്രന്ഥശാല' നിർമിച്ചത്. ഗ്രന്ഥശാലാ പ്രസിഡന്റും പഞ്ചായത്തംഗവുമായ അജിത മോഹൻദാസ്, ഐ.ജി.രാജേഷ്, എം.കെ.പശുപതി മാസ്റ്റർ, ഊര് മൂപ്പൻ ടി.സി.വാസു, പി.കെ.വിജയൻ, ഡോ.പി.ഭാനുമതി, റോബിൻ, സുജാത തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, TRIBAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL