SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 PM IST

സംഗീത പെരുമഴ തീർത്ത് പഞ്ചരത്ന കീർത്തനാലാപനം

sangeetham

ഗുരുവായൂർ: സംഗീതത്തിന്റെ പെരുമഴ തീർത്ത് പഞ്ചരത്‌ന കീർത്തനാലാപനം. ഏകാദശിയോട് അനുബന്ധിച്ച് നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവത്തിൽ ഇന്നലെ രാവിലെയാണ് കർണാടക സംഗീതത്തിലെ പ്രഗത്ഭർ ചേർന്ന് പഞ്ചരത്‌ന കീർത്തനാലാപനം നടത്തിയത്.
രാവിലെ ഒമ്പതിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസിന് മുമ്പിൽ സൗരാഷ്ട്ര രാഗത്തിലെ ഗണപതിം എന്ന് തുടങ്ങുന്ന ഗണപതി സ്തുതിയോടെയാണ് കീർത്തനാലാപനം തുടങ്ങിയത്.

ത്യാഗരാജ സ്വാമികളുടെ നാട്ടരാഗത്തിലുള്ള ജഗതാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുക്കുഗല എന്ന കീർത്തനവും ആരഭി രാഗത്തിൽ സാധിൻ ചെനെയും ശ്രീരാഗത്തിലെ എന്തൊരു മഹാനു ഭാവലു എന്ന കീർത്തനവും ആലപിച്ചതോടെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെത്തിയ നൂറുകണക്കിന് സംഗീതാസ്വാദകർ ആനന്ദലഹരിയിലായി. പഞ്ചരത്‌ന കീർത്തനാലാപനം ശ്രീ ഗുരുവായൂരപ്പനുള്ള സമ്പൂർണ്ണ ഗാനാർച്ചനയായി. സംഗീത സാമ്രാട്ടായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്‌ന കീർത്തനം.

ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തന്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്‌ന കീർത്തനാലാപനത്തിന്റെ തുടർച്ചയാണ് ദശമി നാളിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ അരങ്ങേറുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL