SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 PM IST

കുഴൂരിൽ ആനച്ചമയ പ്രദർശനം

photo-

മാള: കുഴൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ഊട്ടുപുരയിൽ ആനച്ചമയ പ്രദർശനം ഒരുക്കി. നെറ്റിപ്പട്ടം, മുടിയേണി, തൊട്ടിക്കൂട്, അലയുണ്ണി, ആലവട്ടം, മുത്തുക്കുട, ചാമരം, വെഞ്ചാമരം എന്നിവയുടെ തിളക്കത്തിൽ അണിയിച്ചൊരുക്കിയ ആനച്ചമയങ്ങൾ പ്രദർശനത്തിന് ചാരുത പകർന്നു. വൈകിട്ട് അഞ്ചിന് തിരുവഞ്ചിക്കുളം അർജുൻ ഉണ്ണി, തൃക്കുലശേഖരപുരം അജിത്ത് ഹരി എന്നിവർ നേതൃത്വം നൽകിയ ഡബിൾ തായമ്പക അരങ്ങേറി. ആറിന് ഭരതനാട്യം, തുടർന്ന് സോപാന സംഗീതാർച്ചന, ഭജന, വാദ്യതരംഗ്, കുമ്മി ഡാൻസ്, മോഹിനിയാട്ടം എന്നിവ അവതരിപ്പിച്ചു. രാത്രി 10ന് വിളക്കെഴുന്നള്ളിപ്പ് നടന്നു. ഇന്ന് ഏകാദേശി മഹോത്സവം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL