SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 PM IST

വാർഡ് തന്നെ മുഖ്യം... ത്രിതല പ്രചാരണരംഗം കൊഴുക്കുന്നു..!

thekkumkara

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗം കൊഴുക്കുന്നു. രണ്ടുഘട്ടം പിന്നിട്ട് സ്ഥാനാർത്ഥികൾ. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ കൂടുതൽ മുന്നോട്ട് പോയിട്ടുണ്ട്. ഇനി 11 ദിവസം മാത്രം അവശേഷിക്കെ വീട് കയറിയുള്ള പ്രചാരണത്തിനൊപ്പം പോസ്റ്ററുകളും ഫ്‌ളക്‌സുകളും നിറച്ചുള്ള ആവേശം സൃഷ്ടിക്കലും തകൃതിയാണ്. പ്രദേശിക വിഷയങ്ങളിലാണ് പ്രധാനമായും സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതങ്കിൽ പൊതുപരിപാടികളിലെല്ലാം കേന്ദ്ര, സംസ്ഥാന രാഷ്ട്രീയം തിളച്ചുമറിയുകയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വ്യത്യസ്ത രീതിയിലുള്ള പ്രചാരണ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതിനു പുറമേ സോഷ്യൽമിഡിയ വഴിയുള്ള പ്രചാരണത്തിലും വാശിയേറുകയാണ്.

വീറും വാശിയും വാർഡുകളിൽ


ത്രിതല തിരഞ്ഞെടുപ്പാണെങ്കിലും വീറും വാശിയും നിറഞ്ഞു നിൽക്കുന്നത് പഞ്ചായത്തുകളിലെ വാർഡുകളിലാണ്. ഒരോ വാർഡും മുന്നണികൾക്ക് അഭിമാന പോരാട്ടമാണ്. അതുകൊണ്ട് മൂന്ന് വോട്ടുകളിൽ ആദ്യം ചോദിക്കുന്ന വോട്ട് വാർഡ് സ്ഥാനാർത്ഥിക്കാണ്. നിലവിലുള്ള വാർഡുകൾ നിലനിറുത്താൻ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിന് ഇറങ്ങുമ്പോൾ പിടിച്ചെടുക്കാൻ മറു വിഭാഗവും കച്ചമുറുക്കിയതോടെ ദിവസം ചെല്ലുംതോറും പ്രചാരണത്തിന് കൊഴുപ്പേറുകയാണ്. എല്ലാ വീടുകളിലും തിരഞ്ഞെടുപ്പാകുമ്പോഴേക്കും പരമവധി നാലും അഞ്ചും തവണയെങ്കിലും കയറിയിറങ്ങാനുള്ള പ്രവർത്തനമാണ് രൂപപ്പെടുത്തിയിട്ടുള്ളത്.വാർഡുകളിൽ പോലും പ്രകടന പത്രികകൾ പുറത്തിറക്കിയാണ് വോട്ടഭ്യർത്ഥന. അതിരാവിലെയും വൈകിട്ടും എന്ന ക്രമത്തിലാണ് പ്രചാരണം,. വാർഡുകളിലെ എല്ലാവരും സുപരിചിതരായതിനാൽ രാത്രി 10 വരെ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണം നടക്കുന്നുണ്ട്.

സ്ഥാനാർത്ഥി പര്യടനങ്ങൾ തുടങ്ങി


ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് ഒരോ മണ്ഡലത്തിലും ഒരു ലക്ഷത്തിലേറെ വോട്ടർമാരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കാണാൻ സാധിക്കാത്തത് മൂലം വാഹന പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇതിന് പുറമേ പ്രധാന വ്യക്തികളെ നേരിട്ട് കണ്ടുള്ള വോട്ടഭ്യർത്ഥനയും. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഒരോ വാർഡുകളിലും അതാത് വാർഡ് സ്ഥാനാർത്ഥികൾക്ക് ഒപ്പമുള്ള പ്രചാരണമാണ് നടത്തുന്നത്.


നഗരസഭകളിലും തകൃതി


നഗരസഭകളിലും കോർപറേഷനിലും ആദ്യഘട്ട പ്രചാരണം എല്ലാ സ്ഥാനാർത്ഥികളും പൂർത്തിയാക്കി. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങളും പ്രകടന പത്രിക പ്രകാശനങ്ങളും നടക്കുകയാണ്. ഭൂരിഭാഗം ഡിവിഷനുകളിലും യുവനിരയാണ് മത്സരരംഗത്തുള്ളത്. ഇതിന് പുറമേ പരിചയസമ്പത്തുവരെ രംഗത്തിറക്കിയുള്ള പോരാട്ടവുമുണ്ട്. വിമതരുള്ള സ്ഥലങ്ങളിൽ കരുതലോടെയുള്ള പ്രചാരണമാണ് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL