SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 PM IST

10 മാസത്തേക്ക് ബുക്കിംഗില്ല, ഹൃദയശസ്ത്രക്രിയയ്ക്ക് കാത്തിരിപ്പ്..!

med

തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ ബൈപ്പാസ് അടക്കമുളള ഹൃദയശസ്ത്രക്രിയകൾക്ക് 10 മാസത്തേയ്ക്ക് ബുക്കിംഗ് കഴിഞ്ഞു. ശസ്ത്രക്രിയയ്ക്കായി നൂറിലേറെ രോഗികളാണ് മാസങ്ങളോളം കാത്തിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയ നടത്താൻ പണമില്ലാതെ ഗുരുതര നിലയിലുള്ളവരുമേറെ. മെഡിക്കൽ കോളേജിൽ തുച്ഛമായ നിരക്കിൽ ശസ്ത്രക്രിയ നടത്താമെന്നതിനാൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവർ അടക്കം കാത്തിരിക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലായി പരാതിപ്പെട്ടാലും ആവശ്യമായ ജീവനക്കാരില്ലെന്നറിയിച്ച് രോഗികളെ നിരാശരാക്കുകയാണെന്നാണ് ആക്ഷേപം. ആഴ്ചയിൽ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ നിലവിൽ രണ്ട് ശസ്ത്രക്രിയകൾ മാത്രമെ നടക്കുന്നുള്ളൂ.


ഒരേയൊരു സീനിയർ സർജൻ


ഹൃദയശസ്ത്രക്രിയ നടത്താൻ ഒരു സീനിയർ സർജൻ മാത്രമാണുള്ളത്. കൂടുതൽ ഡോക്ടർമാരേയും ജീവനക്കാരെയും നിയമിച്ച് ചികിത്സാപ്രതിസന്ധി പരിഹരിക്കുമെന്ന് പലതവണ പ്രഖ്യാപനമുണ്ടായാലും നിലവിലായിട്ടില്ല. സ്വകാര്യ ആശ്വപത്രികൾ സർക്കാർ മെഡിക്കൽ കോളേജിന്റെ പരിമിതികൾ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുകയാണെന്നും രോഗികൾ പറയുന്നു.


ഹൃദയ ശസ്ത്രക്രിയ വിഭാഗം 'ഐ.സി.യു'വിൽ

അഞ്ച് വർഷം മുൻപ് തുടങ്ങിയ അതേനിലയിൽ തന്നെയാണ് മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം. തുടക്കത്തിലുണ്ടായിരുന്ന ഒരു സീനിയർ സർജനാണ് നിലവിൽ ചുമതലയിലുള്ളത്. അധികമായി രണ്ട് സർജൻമാരുടെ തസ്തികകളും അനുബന്ധ പാരാമെഡിക്കൽ ജീവനക്കാരുടെ തസ്തികകളുമാണ് ആവശ്യമുള്ളത്. ഇക്കാര്യം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടക്കം വകുപ്പുമന്ത്രിയെയും അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ടെക്‌നീഷ്യൻമാരെ സംബന്ധിച്ച പ്രശ്‌നങ്ങൾ മൂലം ഹൃദയ ശസ്ത്രക്രിയാ വിഭാഗം രണ്ടുമാസം അടച്ചിട്ടിരുന്നു.


നിർദ്ദേശങ്ങൾക്ക് പുല്ലുവില

  1. ഹൃദയശസ്ത്രക്രിയ വിഭാഗ രോഗികളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനായി സമർപ്പിച്ച നിർദ്ദേശങ്ങളെല്ലാം അവഗണിച്ചു.
  2. അധികമായി ആവശ്യമുള്ള തസ്തികളിൽ ഒന്നുപോലും നൽകിയില്ല.
  3. മെഡിക്കൽ കോളേജിൽ കാർഡിയാക് വിഭാഗത്തിൽ ജോലി ചെയ്യുന്ന സർജനെ താത്കാലിക ജോലിമാറ്റത്തിൽ ഹൃദയ ശസ്ത്രക്രിയാവിഭാഗത്തിൽ നിയമിക്കാമെന്ന് നിർദ്ദേശം വന്നിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL