SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.27 AM IST

ജീവനക്കാർ ദ്വിദിന പണിമുടക്കിലേക്ക്

pro

തൃശൂർ: പബ്ലിക് ലൈബ്രറി ജീവനക്കാർ പബ്ലിക് ലൈബ്രറി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒമ്പത് മുതൽ 10 വരെ ദ്വിദിന പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ. മാനേജ്‌മെന്റ് യൂണിയനുമായി ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ പാലിക്കണമെന്നും ആനുകൂല്യങ്ങൾ നിറുത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. അർഹതപ്പെട്ട ഗ്രേഡുകളും പ്രൊമോഷനുകളും അവധികളും നൽകണം, ലൈബ്രറിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സി.ഐ.ടി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം പി.കെ.ഷാജൻ, ജില്ലാ സെക്രട്ടറി ടി.സുധാകരൻ, സംസ്ഥാന കമ്മിറ്റി അംഗം എ.സിയാവുദ്ദീൻ, ടി.പി.എൽ.ഇ.എ പ്രസിഡന്റ് ജോസഫ് മാളിയേക്കൽ, സെക്രട്ടറി പി.വിജയൻ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL