SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.56 AM IST

മൈനർ ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു

upaodham

തൃശൂർ: വേളൂക്കര പഞ്ചായത്തിലെ കാർഷിക മേഖലയുടെ ആശ്രയമായ വഴുക്കിലിച്ചിറ, വെങ്കുളം ചിറകളിൽ നിന്നും വെള്ളം തുറന്നുവിടാത്തതിൽ പ്രതിഷേധം. ജനുവരി 10ന് തുറന്നുവിടേണ്ട വെള്ളം ഇതുവരെ തുറക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് മെമ്പറും ഉൾപ്പെടെയാണ് ചാലക്കുടി മൈനർ ഇറിഗേഷൻ വകുപ്പ് ഓഫീസ് ഉപരോധിച്ചത്. ഉപരോധസമരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.സതിശൻ, ബ്ലോക്ക് മെമ്പർ കെ.കെ.ശിവൻ, പഞ്ചായത്ത് അംഗം ഹേമന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. മാർച്ച് ഒമ്പതിന് വെൺകുളം ചിറയിലേക്കും 13ന് വഴിക്കിലിച്ചിറയിലേക്കും വെളളം വിട്ടുതരാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL