SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ഏകദിന സെക്യുലർ കുടുംബസംഗമം

meet

തൃശൂർ: സംസ്ഥാനതല ഏകദിന സെക്യുലർ കുടുംബസംഗമം ഏഴിന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ സാഹിത്യ അക്കാഡമി എം.ടി ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10ന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. 11.30ന് ആദരണ സമ്മേളനം ചലച്ചിത്രതാരം നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെമിനാർ സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. 4.30ന് സമാപനസമ്മേളനം നടക്കും. വൈകിട്ട് 6.30ന് സിറാജ് അമലും സംഘവും അവതരിപ്പിക്കുന്ന മെഹ്ഫിൽ സന്ധ്യയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ പി.എസ്.ഇക്ബാൽ, സി.ചന്ദ്രബാബു, വി.ജി.ഗോപാലകൃഷ്ണൻ, വി.എസ്.പവിത്ര, ടി.സത്യനാരായണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL