
തൃശൂർ: കേരള വിമൻസ് ലീഗിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ പി.എഫ്.സി കേരളയെ 3 - 2ന് സിറ്റി ക്ലബ് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ ഗോകുലം കേരള എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് കേരള യുണൈറ്റഡ് എഫ്.സിയെ തോൽപ്പിച്ചു. മാർച്ച് ഏഴിന് രാവിലെ ഒമ്പതിന് ലോർഡ്‌സ് എഫ്.സിക്കെതിരെയാണ് പി.എഫ്.സി കേരളയുടെ അടുത്ത മത്സരം. വൈകിട്ട് നാലിന് ടാലന്റ് എഫ്.സിക്കെതിരെ ഗോകുലം കേരള എഫ്.സിയും കളിക്കും. കേരള ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |