SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

നാടൻ മഞ്ഞൾ വിത്ത് വിതരണം

photo

തൃശൂർ: ആലത്തൂർ പുതുക്കോട് നാടൻ മഞ്ഞൾ വിത്തുകളുടെ വിതരണോദ്ഘാടനം ഓയിസ്‌ക സെക്രട്ടറി ജനറൽ അരവിന്ദ് ബാബുവിന് നൽകി ചലച്ചിത്രതാരം ജയരാജ് വാര്യർ നിർവഹിച്ചു. അന്തർദേശീയ പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യങ്ങളിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമാണ് പരിപാടി. ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എസ്. രജിതൻ അദ്ധ്യക്ഷത വഹിച്ചു. ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ. ഹൃദീക് മുഖ്യാതിഥിയായി. ഇസാഫ് ഡയറക്ടർ മറീന പോൾ തോമസ്, കശുവണ്ടി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജലജ, ഡോ. പി. ബി. പുഷ്പലത, ഡോ. മിനിരാജ്, ഡോ. സോണി പീറ്റർ, ഇ. സത്യഭാമ ടീച്ചർ, പി. കെ. നളിൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL