SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

പ്രഥമ വനിതാമിത്രം സ്വർണമുഖി പുരസ്‌കാരം

photo

തൃശൂർ: തൃശൂർ സാംസ്‌കാരിക അക്കാഡമിയുടെ പ്രഥമ വനിതാമിത്രം സ്വർണമുഖി പുരസ്‌കാരം ലോക വനിതാദിനത്തിൽ ഗ്രാമീണ വനിതാ കൂട്ടായ്മയായ കിള്ളിമംഗലം പുൽപ്പായ നിർമ്മാണ വനിതാ സഹകരണ സംഘത്തിന് സമ്മാനിക്കും. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എട്ടിന് രാവിലെ 10.30നു പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിക്കുന്ന 'ഒപ്പം' വനിതാ കൂട്ടായ്മയിൽ സ്വർണമുഖി ജ്വല്ലറി എം.ഡി: കെ.പി. മനോജ് കുമാർ പുരസ്‌കാരം സമർപ്പിക്കും. മേയർ ഡോ. നിജി ജസ്റ്റിൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അക്കാഡമി പ്രസിഡന്റ് എ.ഡി. ബെന്നി അദ്ധ്യക്ഷനാകും. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വനിതകളെ ആദരിക്കുമെന്ന് ഭാരവാഹികളായ കെ.ജി. ജയപ്രകാശ്, രാജൻ എലവത്തൂർ, ഡേവിസ് കണ്ണമ്പുഴ, വി. മാധവിക്കുട്ടി എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL