
തൃശൂർ: കേരള വുമൺസ് ലീഗിലെ ആദ്യ മത്സരത്തിൽ ഡ്രീംസ് എഫ്.സി 5-0ന് ഇന്റർ കേരള എഫ്.സിയെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ സിറ്റി ക്ലബ്ബ് ചാലക്കുടി 1-0 ന് കേരള യുണൈറ്റഡ് എഫ്.സിയെയാണ് തോൽപ്പിച്ചത്. കേരള ഫുട്‌ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ സഹകരണത്തോടെ കോർപറേഷൻ സ്റ്റേഡിയത്തിലാണ് കേരള വുമൺസ് ഫുട്ബാൾ ലീഗ് നടക്കുന്നത്. 13ന് രാവിലെ ഒമ്പതിന് ഇന്റർ കേരള എഫ്.സി കേരള യുണൈറ്റഡ് എഫ്.സിയുമായും, വെെകിട്ട് നാലിന് ടാലന്റ് ഫുട്‌ബാൾ എഫ്.സി, ലോഡ്‌സ് എഫ്.എയുമായും എറ്റുമുട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |