SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

അടുപ്പുകൂട്ടി പ്രതിഷേധിച്ചു

pro

തൃശൂർ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകാനുളള ക്ഷാമബത്ത കുടിശിക നൽകണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ വനിതാ പ്രവർത്തകർ അടുപ്പു കൂട്ടി പ്രതിഷേധിച്ചു. മഹിളാകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്‌ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ തടഞ്ഞുവെച്ച ലീവ് സറണ്ടർ അടക്കമുള്ള ആനൂകൂല്യങ്ങൾ കൈകളിലേക്ക് ലഭ്യമാക്കണമെന്നും തുടർന്ന് ആവശ്യപ്പെട്ടു. ജില്ലാ വനിതാഫോറം കൺവീനർ കെ.എസ്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എൻ.സിമി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാഫോറം ജോ. കൺവീനർ ഇ.എസ്.ഗിരിജ, സി.എ.അനീഷ, ലിജിഷ, സ്മിഷ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL