
തൃപ്രയാർ: മണപ്പുറത്തിന്റെ സാംസ്‌കാരിക മുഖമായ മണപ്പുറം സമീക്ഷയുടെ നാലാമത് പുരസ്‌കാര സമർപ്പണം തളിക്കുളം ബ്ലൂമിംഗ് ബഡ്‌സ് സ്‌കൂളിൽ നടത്തി. സംവിധായകൻ കമൽ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നടത്തി. പ്രസിഡന്റ് എം.സി.സജീവൻ അദ്ധ്യക്ഷനായി. 25000 രൂപയും ഫലകവും അടങ്ങിയ രാമു കാര്യാട്ട് സമഗ്ര സംഭാവന പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു. കവി പി.സലീം രാജിന്റെ പേരിലുള്ള പുരസ്‌കാരം അനിത തമ്പിക്ക് നൽകി. പതിനായിരം രൂപയും ശില്പവുമാണ് പുരസ്‌കാരം. 10000 രൂപയും ശിൽപ്പവും അടങ്ങുന്ന കെ.വി.പീതാംബരൻ സ്മൃതി പുരസ്‌കാരം പി.ആർ.കറുപ്പിന് സമ്മാനിച്ചു. ഇ.എ.സുഗതകുമാർ, സി.ജി.അജിത് കുമാർ, ടി.ആർ.ശശികല, എം.പി.സുരേന്ദ്രൻ, പി.ആർ.പ്രഭ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |