SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.58 AM IST

തേവർ പന്തലിന് കാൽനാട്ടി

c

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർക്ക് നിലകൊള്ളാൻ കൈതവളപ്പിന് സമീപം തേവർ പന്തലിനും ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയ്ക്ക് സമീപം തേവർ സ്വീകരണ പന്തലിനും കാൽനാട്ടി. ക്ഷേത്രം മേൽശാന്തി കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി ഭൂമിപൂജയ്ക്ക് നേതൃത്വം നൽകി. ആലിലകളും മാവിലകളും ചാർത്തിയ കവുങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി.അജയൻ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രമ പ്രകാശൻ, പെരുവനം - ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ.കുമാരൻ, ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം.രാജേന്ദ്രൻ, മേളപ്രമാണി പെരുവനം സതീശൻ മാരാർ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷണർ എം.ആർ. മിനി, ക്ഷേത്രം ഊരാളൻ മാടമ്പ് ഹരിദാസൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL