SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

ദുരിതാശ്വാസ സഹായ വിതരണോദ്ഘാടനം

photo

തൃശൂർ: കോർപറേഷന്റെ നേതൃത്വത്തിൽ മേയർ റിലീഫ് ഫണ്ടിൽ നിന്നും ഗുരുതര രോഗബാധിതർക്കായുള്ള ദുരിതാശ്വാസ സഹായ വിതരണോദ്ഘാടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. മേയറെ ക്ഷണിച്ച് പങ്കെടുപ്പിക്കുന്ന പരിപാടികളിൽ സംഘാടകരോട് പാരിതോഷികവും ഉപഹാരവും ഒഴിവാക്കി മേയർ റിലീഫ് ഫണ്ടിലേക്ക് സംഭാവന സ്വീകരിച്ചാണ് ധനസമാഹാരം. വിവിധ ഡിവിഷനുകളിലെ 35 ഓളം പേർക്കാണ് ആദ്യഘട്ടത്തിൽ സഹായ വിതരണം.ഡെപ്യൂട്ടി മേയർ എ. പ്രസാദ് അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ്ബ് പുലിക്കോട്ടിൽ, നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗോപാലകൃഷ്ണൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന ചന്ദ്രൻ, മറ്റു കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL