SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.24 AM IST

ആനന്ദം സേനാപതി സ്‌കോളർഷിപ്പ് വിതരണം

scolership

തൃശൂർ: ക്രിസ് ഗോപാലകൃഷ്ണന്റെയും സുധ ഗോപാലകൃഷ്ണന്റെയും ആഭിമുഖ്യത്തിലുള്ള പ്രതീക്ഷ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആനന്ദം സേനാപതി സ്‌കോളർഷിപ്പ് വിതരണച്ചടങ്ങ് സംഘടിപ്പിച്ചു. ഒറ്റപ്പാലം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി കൈവല്യനന്ദ ദീപം തെളിച്ചു. ഇന്റലിജന്റ്‌സ് ഡി.ജി.പി പി. വിജയൻ മുഖ്യാതിഥിയായി. ഡോ. വി.വി. ഉണ്ണിക്കൃഷ്ണൻ വിശിഷ്ടാതിഥിയായി. പ്രൊഫ. രാജശേഖരൻ നായർ, കെ.സി. ഗണേഷ്, പ്രോഗ്രാം കോ ഓർഡിനേറ്റർ എ. ഇന്ദു തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ പാനൽ ചർച്ചയ്ക്ക് മീര രാജീവൻ മോഡറേറ്ററായി. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL