SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.29 AM IST

നഗരത്തിലെ വെള്ളക്കെട്ട് പരിഹാരത്തിന് കോർപറേഷൻ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണാൻ കോർപറേഷൻ. ഇതുമായി ബന്ധപ്പെട്ട് കൗൺസിലർമാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും പങ്കെടുപ്പിച്ച് കോർപറേഷൻ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നാലും പണികൾ പൂർത്തിയാക്കാൻ കൗൺസിലിന്റെ മുൻകൂർ അനുമതിയും നേടി.മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവർ നേതൃത്വം നൽകി.

തീരുമാനങ്ങൾ

തടസങ്ങൾ നീക്കൽ: തൃശൂർ-കുറ്റിപ്പുറം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൂങ്കുന്നത്തിനും മുതുവറയ്ക്കും ഇടയിലുള്ള പാലങ്ങൾക്കടിയിൽ അടിഞ്ഞുകൂടിയ മണ്ണും നിർമ്മാണാവശിഷ്ടങ്ങളും നീക്കം ചെയ്യും. ഇവ നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്നതായി യോഗം വിലയിരുത്തി.

കനാൽ ശുചീകരണം: പുഴയ്ക്കൽ മുതൽ ഏനാമ്മാവ് വരെയുള്ള കെ.എൽ.ഡി.സി കനാലിന്റെ ഇരുവശങ്ങളിലുമുള്ള ഫ്‌ളഡ് ഔട്ട്‌ലെറ്റുകൾ മഴയ്ക്ക് മുമ്പ് തുറന്നു എന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL