SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ആശ്രിത നിയമനത്തിൽ ഗുരുതരവീഴ്ച: ഷാജുമോൻ വട്ടേക്കാട്

തൃശൂർ: പട്ടികജാതി - പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ നിയമ പ്രകാരം നൽകേണ്ട നഷ്ട പരിഹാരത്തിലും ആശ്രിത നിയമനത്തിലും സർക്കാർ വീഴ്ച്ച വരുത്തിയെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. 2021 മുതൽ 3169 പട്ടികജാതി - പട്ടികവർഗ വിഭാഗത്തിലെ ഇരകൾക്ക് നഷ്ടപരിഹാരത്തുക നൽകിയിട്ടില്ല. കൊല ചെയ്യപ്പെട്ടവരുടെ ആശ്രിതർക്ക് നൽകേണ്ട എട്ടര ലക്ഷം രൂപ ലഭിക്കാത്ത നിരവധി പട്ടികജാതി ഇരകൾ കേരളത്തിലുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം നൽകേണ്ട അമ്പതു ശതമാനം തുകയും നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ നടപടിക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന് പരാതി നൽകുമെന്ന് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL