SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.58 AM IST

വ്യാജ കള്ള് ഉത്പാദനത്തിനെതിരെ നടപടി വേണമെന്ന്

തൃശൂർ: ജില്ലയിലെ കള്ളുചെത്ത് മേഖലയിൽ ചെത്ത് തൊഴിലാളികളുടെ കുറവ് മൂലമുള്ള കള്ളിന്റെ ക്ഷാമം അവസരമാക്കി നടക്കുന്ന വ്യാജ കള്ള് ഉത്പാദനത്തിനും വില്പനയ്ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വി.വിനോദ് ആവശ്യപ്പെട്ടു.
തൃശൂർ ജില്ലാ ടോഡി ആൻഡ് അബ്കാരി മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.സി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി. സുധീഷ്, എ.എം.വിബിൻ, എം.കെ. നരേന്ദ്രൻ, വി.ടി. രാജീവ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.ഹരീഷ് (പ്രസിഡന്റ്),എ.ബി.സുധീഷ് (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL