SignIn
Kerala Kaumudi Online
Saturday, 27 June 2026 7.32 PM IST

"ലേറ്റായി വന്താലും" സമ്പൂർണം

തൃശൂർ : രാത്രിയോടെ കോൺഗ്രസ് മത്സരിക്കുന്ന വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ കൂടി പുറത്തുവന്നതോടെ ജില്ലയിലെ നിയമസഭാ പോരിന് കളത്തിലിറങ്ങുന്ന പോരാളികളുടെ പട്ടിക പൂർണമായി. വടക്കാഞ്ചേരിയിൽ പി.എൻ.വൈശാഖും കുന്നംകുളത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.അജയ മോഹനുമാണ് മത്സരിക്കുക. വടക്കാഞ്ചേരിയിൽ എൽ.ഡി.എഫിനായി സേവ്യർ ചിറ്റിലപ്പിള്ളിയും എൻ.ഡി.എയ്ക്കായി അഡ്വ.ഉല്ലാസ് ബാബുവും രംഗത്തിറങ്ങിയിട്ടുണ്ട്. കുന്നംകുളത്ത് എൽ.ഡി.എഫിന്റെ എ.സി.മൊയ്തീനും എൻ.ഡി.എയുടെ കെ.ആർ.രെജിലും പ്രചരണ രംഗത്ത് സജീവമാണ്.

കയ്പ്പമംഗലത്തെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി അതുല്യഘോഷ് വെട്ടിയാട്ടിലാണ് കളത്തിലിറങ്ങുക. എൽ.ഡി.എഫിൽ നിന്ന് കെ.കെ.വത്സരാജും യു.ഡി.എഫിൽ നിന്ന് ടി.എം.നാസറുമാണ് പോരാട്ടത്തിനിറങ്ങുന്നത്. ഇന്നലെ ബി.ജെ.പി മത്സരിക്കുന്ന പുതുക്കാട് : എ.നാഗേഷ്, നാട്ടിക: സി.സി.മുകുന്ദൻ, വടക്കാഞ്ചേരി : അഡ്വ.ഉല്ലാസ് ബാബു, ഒല്ലൂർ : ബിജോയ് തോമസ്, ഗുരുവായൂർ: അഡ്വ.ബി.ഗോപാലകൃഷ്ണൻ എന്നിവരുടെ പേരുകളും പ്രഖ്യാപിച്ചിരുന്നു.യു.ഡി.എഫിൽ ലീഗിന് കൊടുത്ത ചേലക്കരയിൽ വീട്ടിക്കുന്ന് ശിവൻ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കി. പത്രികാസമർപ്പണം 23ന് അവസാനിക്കാനിരിക്കെ ഇതുവരെ മൂന്നുപേരാണ് പത്രിക നൽകിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നാളെ പത്രിക സമർപ്പിക്കും. ശക്തമായ പോരാട്ടം നടക്കുമെന്ന് കരുതുന്ന തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ (എൽ.ഡി.എഫ്), രാജൻ പല്ലൻ (യു.ഡി.എഫ്), പത്മജ വേണു ഗോപാൽ ( എൽ.ഡി.എഫ്) എന്നിവരാണ് സ്ഥാനാർത്ഥികൾ.

മണ്ഡലങ്ങളും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളും

ചേലക്കര: യു.ആർ.പ്രദീപ്, ശിവൻ വീട്ടിക്കുന്ന്, കെ.ബാലകൃഷ്ണൻ. ഗുരുവായൂർ: എൻ.കെ.അക്ബർ, സി.എച്ച്.റഷീദ്, അഡ്വ.ബി.ഗോപാലകൃഷ്ണൻ. മണലൂർ : പ്രൊഫ.സി.രവീന്ദ്രനാഥ്, ടി.എൻ.പ്രതാപൻ, അഡ്വ.കെ.കെ.അനീഷ് കുമാർ. നാട്ടിക: ഗീതാ ഗോപി, സുനിൽ ലാലൂർ, സി.സി.മുകുന്ദൻ. ഒല്ലൂർ: കെ.രാജൻ, ഷാജി കോടങ്കണ്ടത്ത്, ബിജോയ് തോമസ്. പുതുക്കാട്: കെ.കെ.രാമചന്ദ്രൻ, കെ.എം.ബാബുരാജ്, എ.നാഗേഷ്. ഇരിങ്ങാലക്കുട : ഡോ.ആർ.ബിന്ദു, തോമസ് ഉണ്ണിയാടൻ, സന്തോഷ് ചെറാക്കുളം. കൊടുങ്ങല്ലൂർ : വി.ആർ.സുനിൽ കുമാർ, ഒ.ജെ.ജനീഷ്, വർഗീസ് ജോർജ്ജ്. ചാലക്കുടി: അഡ്വ.ബിജു.വി.ചിറയത്ത്, സനീഷ് കുമാർ ജോസഫ്, അഡ്വ.ചാർളി പോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL