SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.40 AM IST

എൻ.ഡി.എ സ്ഥാനാർത്ഥികൾ


എ.നഗേഷ് (പുതുക്കാട്)


മൂന്നാം വട്ടം മത്സരത്തിനിറങ്ങുന്ന എ.നാഗേഷ് ബി.ജെ.പിയുടെ എറണാകുളം മേഖലാ പ്രസിഡന്റാണ്. ആർ.എസ്.എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റായിരുന്നു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പുതുക്കാട് മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയാണ് മത്സരിക്കുന്നത്. ഭാര്യ. സുനിത,മക്കൾ ശ്രീലക്ഷ്മി, മാനസ.


സി.സി.മുകുന്ദൻ ( നാട്ടിക)

നാട്ടികയിലെ സിറ്റിംഗ് എം.എൽ.എ. സി.പി.ഐയിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം,അന്തിക്കാട് പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡലം കമ്മിറ്റി അംഗമായിരിക്കെയാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. സി.പി.ഐയുടെ വർഗ ബഹുജനസംഘടനകളുടെ ഭാരവാഹിയായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുനിൽ ലാലൂരിനെയാണ് പരാജയപ്പെടുത്തിയത്. ഭാര്യ.രാധിക.മക്കൾ.നിന്നു, നിപ.

ബിജോയ് തോമസ്
(ഒല്ലൂർ)
ബി.ജെ.പി എറണാകുളം മേഖലാ വൈസ് പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത്, കുന്നംകുളം, ഒല്ലൂർ മണ്ഡലങ്ങളിൽ നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ശബരിമല പ്രക്ഷോഭം ഉൾപ്പെടെയുള്ള സമരങ്ങളിൽ
മുൻനിരയിലുണ്ടായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്, യുവമോർച്ച പ്രസിഡന്റ്, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി, പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ.ഷില. മക്കൾ.അമലാനന്ദ, വിമലാനന്ദ.


അഡ്വ.ഉല്ലാസ് ബാബു( വടക്കാഞ്ചേരി)


ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ.ഉല്ലാസ് ബാബു തുടർച്ചയായി മൂന്നാം തവണയാണ് വടക്കാഞ്ചേരിയിൽ നിന്ന് ജനവിധി തേടുന്നത്. രണ്ട് തവണ മുല്ലശേരി ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. ചാനൽ ചർച്ചകളിൽ സ്ഥിരമായി ബി.ജെ.പി പ്രതിനിധിയായി പങ്കെടുക്കും. മികച്ച പ്രാസംഗികനാണ്. ഭാര്യ.വിദ്യകൃഷ്ണൻ, മകൾ. പാർവ്വതി.


അഡ്വ.ബി.ഗോപാലകൃഷ്ണൻ (ഗുരുവായൂർ)

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിദ്ധ്യം. ചാലക്കുടിയിൽ നിന്ന് ലോക്‌സഭയിലേക്കും തൃശൂർ,ഒല്ലൂർ എന്നിവിടങ്ങളിൽ നിന്നും നിയമസഭയിലേക്കും മത്സരിച്ചു. 2020 ൽ മുനിസിപ്പിൽ കോർപറേഷനിലേക്കും ജനവിധി തേടി. യുവമോർച്ചാ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, വക്താവ് എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിലായിരുന്നു. പോർട്ട് ട്രസ്റ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ.ഡോ.ആശാലത.

ക​യ്പ്പ​മം​ഗ​ലം

അ​തു​ല്യ​ഘോ​ഷ് ​വെ​ട്ടി​യാ​ട്ടിൽ
(​ബി.​ഡി.​ജെ.​എ​സ്)

ബി.​ഡി.​ജെ.​എ​സ് ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്,​ ​എ​ൻ.​ഡി.​എ​ ​സി​റ്റി​ ​ജി​ല്ലാ​ ​ക​ൺ​വീ​ന​ർ.​ ​നേ​ര​ത്തെ​ ​ബി.​ഡി.​ജെ.​എ​സ് ​റ​വ​ന്യൂ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റും​ ​എ​ൻ.​ഡി.​എ​ ​ജി​ല്ലാ​ ​ക​ൺ​വീ​ന​റു​മാ​യി​രു​ന്നു.​ ​മി​ക​ച്ച​ ​സം​ഘാ​ട​ക​നാ​യ​ ​അ​തു​ല്യ​ഘോ​ഷ് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​അ​സി.​സെ​ക്ര​ട്ട​റി​യാ​യും​ ​എ​സ്.​എ​ൻ.​എ​സ് ​സ​മാ​ജം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​നി​ല​വി​ൽ​ ​എ​സ്.​എ​ൻ.​എ​സ് ​സ​മാ​ജം​ ​പ്ര​സി​ഡ​ന്റ്.​ ​ക​ഴി​ഞ്ഞ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​തൃ​ശൂ​രി​ൽ​ ​എ​ൻ.​ഡി.​എ​ ​വി​ജ​യി​ച്ച​പ്പോ​ൾ​ ​ജി​ല്ലാ​ ​ക​ൺ​വീ​ന​റാ​യി​രു​ന്നു.​ ​ഐ.​ടി.​ഐ​ ​പ​ഠ​ന​ ​ശേ​ഷം​ ​പ​ത്ത് ​വ​ർ​ഷ​ത്തെ​ ​പ്ര​വാ​സ​ ​ജീ​വി​ത​ത്തി​ന് ​ശേ​ഷം​ ​നാ​ട്ടി​ലെ​ത്തി​ ​ഹോ​ട്ട​ൽ​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യി​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ച്ചു.​ ​എ​ട​മു​ട്ടം​ ​ശ്രീ​ഭ​ദ്രാ​ച​ല​പ​തി​ ​സു​ബ്ര​ഹ്മ​ണ്യ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ശാ​ഖ​യി​ലെ​ ​ബാ​ല​സം​ഘം​ ​പ്ര​സി​ഡ​ന്റാ​യാ​ണ് ​പൊ​തു​രം​ഗ​ത്തെ​ത്തു​ന്ന​ത്.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പു​തി​യ​ ​യൂ​ണി​യ​നു​ക​ൾ​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ചു.​ ​നാ​ട്ടി​ക​ ​യൂ​ണി​യ​ൻ​ ​പ്ര​ഥ​മ​ ​സെ​ക്ര​ട്ട​റി​യാ​യി.​ ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​ഗൂ​ഡ​ല്ലൂ​രി​ലും​ ​യൂ​ണി​യ​ൻ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ബി.​ഡി.​ജെ.​എ​സ് ​രൂ​പീ​ക​രി​ച്ച​പ്പോ​ൾ​ ​ട്ര​ഷ​റ​റാ​യി.​ ​നാ​ട്ടി​ക​ ​കാ​ർ​ഷി​ക​ ​കാ​ർ​ഷി​കേ​ത​ര​ ​വി​ക​സ​ന​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​പ്ര​സി​ഡ​ന്റാ​ണ്.​ ​ക​ഴി​മ്പ്രം​ ​വെ​ട്ടി​യാ​ട്ടി​ൽ​ ​വേ​ലാ​യു​ധ​ൻ​-​ല​ളി​ത​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ.​ ​ക​ഴി​മ്പ്രം​ ​വി.​പി.​എം.​എ​സ്.​എ​ൻ.​ഡി.​പി​ ​സ്‌​കൂ​ളി​ലെ​ ​അ​ദ്ധ്യാ​പി​ക​ ​ലേ​ഖ​യാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​ ​:​ ​അ​മ്മു​ഘോ​ഷ് ​(​യു.​കെ​),​ ​അ​ഡ്വ.​അ​ക്ഷ​യ് ​ഘോ​ഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL