SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.40 AM IST

മണലൂരിന് ടി.എൻ. പ്രതാപന്റെ പത്ത് വാഗ്ദാനങ്ങൾ

2

തൃശൂർ: വികസന, ക്ഷേമ മേഖലകളിൽ മണലൂർ നിയോജകമണ്ഡലത്തിൽ പത്ത് വർഷങ്ങൾ പാഴായെന്ന് ഇതിന് പരിഹാരമായി പത്ത് ഗ്യാരന്റിയും മണലൂരിനൊരു മാനിഫെസ്റ്റോയും സമർപ്പിക്കുന്നതായി യു.ഡി. എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ അറിയിച്ചു. നിയമസഭാംഗമായാൽ പത്ത് മാസത്തിനുള്ളിൽ പത്ത് ഗ്യാരന്റികൾക്കും തുടക്കം കുറിക്കും. ഇവ രണ്ടിന്റെയും സമർപ്പണം ഇന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മണലൂരിൽ നിർവഹിക്കു മെന്നും പ്രതാപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാഗ്ദാനങ്ങൾ

  • സൗജന്യ ഡയാലിസിസിന് മദർ തെരേസ ഡയാലിസിസ് സെന്റർ
  • സൗജന്യ നിരക്കിൽ മരുന്ന് നൽകാൻ ഇന്ദിര ഫാർമസി
  • പത്ത് രൂപ നിരക്കിൽ ഉച്ച ഭക്ഷണം ലഭ്യമാക്കുന്ന ലീഡർ ക്യാന്റീൻ
  • തൊഴിൽ ലഭ്യമാക്കാൻ രാജീവ് ഗാന്ധി സ്റ്റാർട്ടപ്പ് പാർക്ക്
  • കാർഷികവിളകൾക്കായി മണലൂർ ബ്രാന്റ്
  • ഡോ. എ.പി.ജെ അബ്ദുൽകലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക് ലാബ്
  • ഗ്രാമീണ ടൂറിസം പദ്ധതിയായ ഹൃദയതീരം
  • മണലൂർ മഹിമ ലൈഫ് ഫെസ്റ്റിവലുകൾ
  • പെരിങ്ങാട് പുഴയുടെ റിസർവ് ഫോറസ്റ്റ് നോട്ടിഫിക്കേഷൻ റദ്ദാക്കൽ
  • മണലൂർ ഡവലപ്‌മെന്റ് കൗൺസിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL