SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

കുഞ്ഞുണ്ണി മാഷ് അനുസ്മരണയോഗം

kunjhu
കേരള സാഹിത്യ അക്കാദമിയും കുഞ്ഞുണ്ണി മാഷ് സ്മാരക സമിതിയും ചേർന്ന് വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണയോഗം കവി രാവുണ്ണി ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: കവിതയുടെ നിർവചനങ്ങളെല്ലാം തെറ്റിച്ച കവിയാണ് കുഞ്ഞുണ്ണി മാഷെന്ന് കവി രാവുണ്ണി. കേരള സാഹിത്യ അക്കാഡമിയും കുഞ്ഞുണ്ണി മാഷ് സ്മാരക സമിതിയും ചേർന്ന് വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴഞ്ചൊല്ലിന്റെ വാസ്തുശില്പം കൊണ്ട് പുതുചൊല്ലുണ്ടാക്കിയ കവിയാണ് കുഞ്ഞുണ്ണിമാഷ്. മലയാള ഭാഷ ഉച്ചരിക്കാൻ തുടങ്ങുന്ന കൊച്ചു കുഞ്ഞുങ്ങൾ മുതൽ സ്വന്തം കവിയായി ഹൃദയത്തിൽ പ്രതിഷ്ഠിച്ച യഥാർത്ഥ മഹാകവിയാണ് കുഞ്ഞുണ്ണി മാഷെന്നും രാവുണ്ണി പറഞ്ഞു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഉഷ കേശവരാജ്, അരവിന്ദൻ പണിക്കശ്ശേരി, കെ.എ. വിശ്വംഭരൻ, വി.ആർ.ബാബു, കെ.എസ്.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL