SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം അഴിച്ചുമാറ്റി

news-photo

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം പോളിഷ് ചെയ്ത് ഭംഗിയാക്കാനായി അഴിച്ചു മാറ്റി. ഓട് കൊണ്ടു നിർമ്മിച്ച ദീപസ്തംഭത്തിന്റെ തട്ടുകൾ കാലപ്പഴക്കത്താൽ കരി പിടിച്ച നിലയിലാണ്. ഓടിന്റെ തട്ടുകൾ പോളിഷ് ചെയ്ത് ഭംഗിയാക്കി പുനഃസ്ഥാപിക്കാനാണ് നീക്കം. ദീപസ്തംഭത്തിന്റെ നടുവിലുണ്ടായിരുന്ന കോടുപാട് സംഭവിച്ച തേക്കിൻ കഴയ്ക്ക് പകരം ജി.ഐ പൈപ്പ് സ്ഥാപിക്കും.

117 വർഷം പഴക്കമുള്ളതാണ് ദീപസ്തംഭം. 327 തിരിയിടാവുന്ന 13 തട്ടുകളുള്ള ദീപസ്തംഭം 1909 ഓഗസ്റ്റ് 16 ന് എ.ഐ.സി.സി പ്രസിഡന്ററായിരുന്ന ചേറ്റൂർ ശങ്കരൻ നായരാണ് വഴിപാടായി സമർപ്പിച്ചത്. സനൽ എന്ന ഭക്തന്റെ വഴിപാടായിട്ടാണ് ദീപസ്തംഭം നവീകരിക്കുന്നത്. ഇരിങ്ങാലക്കുട നടവരമ്പ് ഉണ്ണി മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിനുക്ക്പണികൾ ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL