SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.27 AM IST

വോട്ടിന് സൗകര്യം ഉറപ്പാക്കണം

vote

തൃശൂർ: തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ രണ്ടിന് കഴിഞ്ഞിരിക്കെ ഡ്യൂട്ടി ഉത്തരവ് വൈകി ലഭിച്ച പലർക്കും അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റി. മണ്ഡലത്തിൽ ഒരു ഫെസിലിറ്റേഷൻ സെന്റർ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ തീരുമാനിച്ചത് അപര്യാപ്തമാണ്. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിക്കണമെന്നും ഒമ്പതിന് തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL